International
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും നടത്തിയ കൂടിക്കാഴ്ചയിൽ ഊഷ്മളത നിറഞ്ഞുനിന്നെങ്കിലും തകർക്കവിഷയങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് റിപ്പോർട്ട്.
വ്യാഴാഴ്ച വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടന്ന കൂടിക്കാഴ്ച മൂന്നു മണിക്കൂർ നീണ്ടു. വ്യാപാരം, പരസ്പരം ചുമത്തിയിള്ള ഇറക്കുമതി ചുങ്കങ്ങൾ, നിർമിത ബുദ്ധി തുടങ്ങിയവ ചർച്ചാവിഷയങ്ങളായി.
ചൈന-അമേരിക്ക വ്യാപാരംയുദ്ധം അവസാനിപ്പിക്കാനായി കഴിഞ്ഞ വർഷം ഉണ്ടാക്കിയ താത്കാലിക ഉടന്പടി രണ്ടു മാസത്തേക്കു കൂടി നീട്ടാൻ ധാരണയായി. വരുന്ന നവംബറിൽ അവസാനിക്കേണ്ടിയിരുന്ന ഉടന്പടി 2027 ജനവരി വരെ നീളും. തർക്കവിഷയങ്ങളിൽ കൂടുതൽ ചർച്ചയ്ക്ക് സമയം കണ്ടെത്താൻ വേണ്ടിയാണിത്. ഇതിനു പുറമേ 3000 കോടി ഡോളർ മൂല്യം വരുന്ന ഉത്പന്നങ്ങളുടെ ഇറക്കുമതി ചുങ്കങ്ങൾ കുറയ്ക്കാനും ഇരു പക്ഷവും സമ്മതിച്ചു.
അതേസമയം, അമേരിക്കൻ നിർമിത ഇലക്ട്രോണിക് ചിപ്പുകൾ ചൈനയ്ക്കു നല്കുന്നതിലുള്ള നിയന്ത്രണം, അപൂർവ ധാതുക്കളുടെ കയറ്റുമതി, തന്ത്രപ്രധാന ഉത്പന്നങ്ങൾക്കുമേലുള്ള ഇറക്കുമതി ചുങ്കം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾക്കൊന്നും പരിഹാരമുണ്ടായില്ല.
നിർമിതബുദ്ധി മനുഷ്യന്റെ നിയന്ത്രണത്തിൽ തുടരണമെന്നും ജനങ്ങൾക്കുവേണ്ടി അമേരിക്കയും ചൈനയും ഉത്തരവാദിത്വമുള്ള രാജ്യങ്ങളായി തുടരണമെന്നും ഷി നിർദേശിച്ചു.
ഇതിനിടെ, പിന്നാന്പുറ ചർച്ചകളിൽ തായ്വാന് വിഷയത്തിലെ അമേരിക്കൻ ഇടപെടലുകളെക്കുറിച്ച് ട്രംപിന് ഷി മുന്നറിയിപ്പു നല്കിയതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തായ്വാൻ വിഷയത്തെ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ട്രംപിനോട് ഷി ആവശ്യപ്പെട്ടത്രേ.
വ്യാഴാഴ്ച ട്രംപ് ഷിയ്ക്കു വൈറ്റ്ഹൗസിൽ നല്കിയ അത്താഴവിരുന്നിൽ ആപ്പിൾ, ആമസോൺ, ഗൂഗിൾ, ടെസ്ല തുടങ്ങിയ കന്പനികളുടെ മുതലാളിമാർ പങ്കെടുത്തു.
International
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യാ സംഘർഷം അവസാനിപ്പിക്കാൻ ഇറാനുമേൽ സമ്മർദം ചെലുത്താമെന്ന് ചൈന അമേരിക്കയെ അറിയിച്ചതായി റിപ്പോർട്ട്. ഇതിനു പകരമായി തായ്വാന് ആയുധം നല്കുന്നത് അമേരിക്ക അവസാനിപ്പിക്കണം.
പതിറ്റാണ്ടിനുശേഷം വൈറ്റ്ഹൗസിൽ ഔദ്യോഗിക സന്ദർശനത്തിനെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ ഇക്കാര്യം നേരിട്ടറിയിക്കുമെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച ആരംഭിക്കുന്ന സന്ദർശനം വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്. വെള്ളിയാഴ്ച നാഷണൽ ആർക്കൈവ്സിൽ ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ചയിലായിരിക്കും തായ്വാൻ വിഷയം ഷി പരാമർശിക്കുക.
തായ്വാന് ആയുധം നല്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കയും ചൈനയും 1982ൽ ഒപ്പുവച്ച സംയുക്ത പ്രഖ്യാപനത്തിലെ ചില നിബന്ധനകൾ ട്രംപിനെ ഷി ഓർമിപ്പിക്കുമെന്നാണ് ചില ഉന്നത വൃത്തങ്ങൾ പറഞ്ഞത്.
തായ്വാന് ആയുധം നല്കുന്നത് ക്രമേണ കുറയ്ക്കുമെന്നും ദീർഘകാലത്തേക്ക് അയുധം നല്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അമേരിക്ക പ്രഖ്യാപനത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
ജനാധിപത്യ ഭരണകൂടം നിലവിലുള്ള തായ്വാനെ വിഘടിത പ്രവിശ്യയായിട്ടാണ് ചൈന പരിഗണിക്കുന്നത്. ബലം പ്രയോഗിച്ചും തായ്വാനെ പിടിച്ചെടുക്കുമെന്നുള്ളത് ചൈനയുടെ ഔദ്യോഗിക നയമാണ്.
നയതന്ത്രതലത്തിൽ അമേരിച്ച ചൈനയെയാണ് അംഗീകരിക്കുന്നതെങ്കിലും വർഷങ്ങളായി തായ്വാന് ആയുധങ്ങൾ വിൽക്കുന്നുണ്ട്. തായ്വാന്റെ സ്വയം പ്രതിരോധത്തിന് സഹായം നല്കണമെന്ന നിയമവും അമേരിക്ക പാസാക്കിയിട്ടുള്ളതാണ്.
തായ്വാനുള്ള ആയുധ വിൽപ്പന ചൈന-യുഎസ് ബന്ധത്തിലെ പ്രധാന കല്ലുകടിയാണ്. യുഎസ്-ചൈന ബന്ധത്തിലെ ഏക പ്രശ്നം തായ്വാനാണെന്ന് ഷി ചിൻപിംഗ് ട്രംപിനെ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഓർഡർ നല്കിയിട്ടുള്ള ആയുധങ്ങൾ പോലും തായ്വാനു നല്കരുതെന്നാണ് ചൈന ആവശ്യപ്പെടുന്നത്.
ഇതിനു പകരമായി പശ്ചിമേഷ്യാ പ്രശ്നം അവസാനിപ്പിക്കാൻ ചൈനയുടെ സഹായം ട്രംപിന് ഷി വാഗ്ദാനം ചെയ്യുന്നു. ഇറാനുമേൽ സ്വാധീനം ചെലുത്താൻ ശേഷിയുള്ള അപൂർവം രാജ്യങ്ങളിലൊന്നാണ് ചൈന. പാശ്ചാത്യ ഉപരോധത്തിൽ വലയുന്ന ഇറാന്റെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് ചൈന.
നവംബറിൽ അമേരിക്കയിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഇറാൻ യുദ്ധം പ്രതിഫിലിക്കുമെന്ന പ്രവചനങ്ങളിൽ ആശങ്കപ്പെട്ടിരിക്കുന്ന ട്രംപ് ചൈനീസ് പ്രസിഡന്റിന്റെ വാഗ്ദാനത്തോട് അനുകൂലമായി പ്രതികരിക്കുമോ എന്നതിൽ വ്യക്തതയില്ല. തായ്വാന് ഏറ്റവും കൂടുതൽ ആയുധം വിറ്റ അമേരിക്കൻ പ്രസിഡന്റ് എന്ന ഖ്യാതി ട്രംപിനുണ്ട്.
International
തായ്പെയ്: തായ്വാൻ തൊഴിൽവകുപ്പ് മന്ത്രി ചൈന സന്ദർശിക്കുന്നു. ഏഷ്യാ പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിയോട് അനുബന്ധിച്ച യോഗത്തിൽ പങ്കെടുക്കാനാണിത്. തായ്വാനിൽ രണ്ടു വർഷം മുന്പ് അധികാരത്തിലേറിയ പ്രസിഡന്റ് ലായ് ചിംഗ് തെയുടെ (വില്യം ലായി) മന്ത്രിസഭയിലെ ഒരംഗം ചൈന സന്ദർശിക്കുന്ന ആദ്യ സംഭവമാണിത്.
തൊഴിൽ വകുപ്പ് മന്ത്രി ഹംഗ് സൻ ഹാൻ ചൈനയിലേക്കു പുറപ്പെട്ടതായി തായ്വാൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന മനുഷ്യവിഭവ ശേഷി മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണിതെന്നും വ്യക്തമാക്കി.
ചൈനയുടെ ഭാഗമായ ഹോങ്കോംഗിലെയും ടിബറ്റിലെയും മനുഷ്യവകാശ ധ്വംസനങ്ങളെ ശക്തമായ എതിർത്ത പാരന്പര്യം ഹംഗ് സൻ ഹാനിനുണ്ട്.
ജനാധിപത്യ ഭരണകൂടം നിലവിലുള്ള തായ്വാനെ വിഘടിത പ്രവിശ്യയായിട്ടാണ് ചൈന പരിഗണിക്കുന്നത്. ബലം പ്രയോഗിച്ചും തായ്വാനെ കൂട്ടിച്ചേർക്കുമെന്നതാണ് ചൈനയുടെ നയം.
തായ്വാന് അംഗത്വമുള്ള ചുരുക്കം ചില അന്താരാഷ്ട്ര സംഘടനകളിലൊന്നാണ് ഏഷ്യാ പസഫിക് സാന്പത്തിക സഹകരണ സമിതി. ചൈനയിലെ ഷെൻചെന്നിൽ നവംബറിലാണ് ഉച്ചകോടി. തായ്വാൻ പ്രസിഡന്റ് പങ്കെടുക്കില്ലെന്നാണ് സൂചന.
International
വാഷിംഗ്ടൺ ഡിസി: പതിറ്റാണ്ടിനുശേഷം വൈറ്റ് ഹൗസ് സന്ദർശിക്കാനെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിനെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് വിമാനത്താവളത്തിൽ നേരിട്ടു സ്വീകരിക്കും. ഷിയും പത്നി പെംഗ് ലിയുവാനും ബുധനാഴ്ചയാണ് വാഷിംഗ്ടൺ ഡിസിക്കു സമീപമുള്ള ആൻഡ്രൂസ് സംയുക്ത സൈനിക താവളത്തിൽ വിമാനമിറങ്ങുന്നത്. ട്രംപ് അവരെ കാത്തുനിൽക്കുമെന്നാണ് അറിയിപ്പ്.
ഷിയുടെ സന്ദർശനത്തിന് ട്രംപ് ഭരണകൂടം നല്കുന്ന പ്രാധാന്യമാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. അമേരിക്കൻ പ്രസിഡന്റുമാർ സാധാരണ ഒരു രാഷ്ട്രത്തലവനെയും വിമാനത്താവളത്തിൽ സ്വീകരിക്കാറില്ല. ട്രംപിന്റെ രണ്ടാം ഭരണകാലത്ത് ഇത്തരം സ്വീകരണം ആദ്യമാണ്. ആദ്യ ഭരണകാലത്ത് 2017ൽ അന്നത്തെ കുവൈറ്റ് അമീറിനെ വിമാനത്താവളത്തിൽ സ്വീകരിച്ചിരുന്നു.
ബിവൈഡി, ഷവോമി തുടങ്ങിയ പ്രമുഖ കന്പനികളുടെ നേതാക്കൾ ഉൾപ്പെടുന്ന വലിയ ബിസിനസ് പ്രതിനിധി സംഘവും ഷിയ്ക്കൊപ്പം അമേരിക്കയിലെത്തും. വ്യാഴാഴ്ച ട്രംപും പത്നി മെലാനിയയും ഷിയ്ക്കും പത്നിക്കും നല്കുന്ന സ്റ്റേറ്റ് ഡിന്നറിൽ അമേരിക്കയിലെ വൻകിട കന്പനികളായ ആമസോണിന്റെ മേധാവി ജെഫ് ബസോസ്, ടെസ്ല മുതലാളി ഇലോൺ മസ്ക്, ഗൂഗിൾ മേധാവി സുന്ദർ പിച്ചെ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.
ഷി-ട്രംപ് കൂടിക്കാഴ്ചയിൽ വ്യാപാരം, ചുങ്കം, നിർമിതബുദ്ധി, തായ്വാൻ, പശ്ചിമേഷ്യാ പ്രതിസന്ധി, അപൂർവ ധാതുക്കളുടെ കയറ്റുമതി മുതലായ വിഷയങ്ങൾ ചർച്ചയാകും. തന്ത്രപ്രാധാന്യമില്ലാത്ത ചില വസ്തുക്കളുടെ ഇറക്കുമതി ചുങ്കം കുറയ്ക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം. വെള്ളിയാഴ്ച ത്രിദിന സന്ദർശനം പൂർത്തിയാക്കി ഷി മടങ്ങും.
2015ൽ ബറാക് ഒബാമ പ്രസിഡന്റായിരിക്കേയാണ് ഷി ഇതിനു മുന്പ് വൈറ്റ്ഹൗസിൽ ഔദ്യോഗിക സന്ദർശനം നടത്തിയിട്ടുള്ളത്. ഷി 2017ലും 2023ലും രണ്ട് ഉച്ചകോടികൾക്കായി അമേരിക്കയിലെ ഫ്ലോറിഡയിലും സാൻഫ്രാൻസിസ്കോയിലും സന്ദർശനം നടത്തിയിരുന്നു.
ട്രംപ് മാർച്ചിൽ ചൈനയിലെത്തി ഷിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
International
ടെഹ്റാൻ: ഹൂതികളെ അടക്കിനിർത്താൻ ഇറാന്റെ സഹായം അഭ്യർഥിച്ച് ചൈന. സൗദിക്കുവേണ്ടിയാണ് ചൈനയുടെ രഹസ്യ ഇടപെടലുകളെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇറാന്റെ പിന്തുണയുള്ള ഹൂതികൾ കഴിഞ്ഞയാഴ്ച ചെങ്കടൽത്തീരത്ത് മിന്നൽ മുന്നേറ്റം നടത്തിയതോടെയാണ് സൗദി അധികൃതർ ചൈനയെ സമീപിച്ചത്. ബാബ് അൽ മൺഡെപ് കടലിടുക്ക് ഹൂതികളുടെ നിയന്ത്രണത്തിലായതോടെ സൗദി എണ്ണക്കയറ്റുമതി അപകടത്തിലായതാണ് കാരണം.
പശ്ചിമേഷ്യാ സംഘർഷം പടരുന്നത് ചൈനയിലേക്കുള്ള എണ്ണക്കയറ്റുമതിയെയും ബാധിക്കുമോ എന്ന ആശങ്കയാണ് ചൈനയെ ഇക്കാര്യത്തിൽ ഇടപെടാൻ പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഹൂതികൾക്കുമേൽ ഇറാനുള്ള സ്വാധീനം ഉപയോഗിക്കണമെന്നാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ബുധനാഴ്ച ചൈന സന്ദർശിച്ചിരുന്നു. ഈ വേളയിലാണോ ചൈന ആവശ്യം ഉന്നയിച്ചത് എന്നതിൽ വ്യക്തതയില്ല.
ഇറാൻ നേതൃത്വത്തിനുമേൽ സമ്മർദം ചെലുത്താൻ കഴിയുന്ന അപൂർവ രാജ്യങ്ങളിലൊന്നാണ് ചൈന. ഒരു പതിറ്റാണ്ടിലേറയായി ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. പാശ്ചാത്യ ഉപരോധങ്ങളിൽ വലയുന്ന ഇറാന് ചൈനയുമായുള്ള ഇടപാടുകൾ വലിയ ആശ്വാസമാണ്. ഇറാനിൽനിന്ന് കുറഞ്ഞവിലയിൽ എണ്ണ ലഭിക്കുമെന്നതാണ് ചൈനയ്ക്കുള്ള നേട്ടം. 2025ൽ ഇറാൻ കടൽവഴി വിറ്റ എണ്ണയിൽ 80 ശതമാനത്തിലധികവും വാങ്ങിയത് ചൈനയായിരുന്നു.
പക്ഷേ, യുഎസും ഇസ്രയേലും ഇറാനോടുള്ള യുദ്ധം അവസാനിപ്പിച്ചാലേ പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കപ്പെടൂ എന്ന് ഇറാൻ ചൈനയ്ക്കു മറുപടി നല്കിയതായിട്ടാണ് റിപ്പോർട്ടിൽ പറയുന്നത്.
Sports
ടോക്യോ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ നിന്ന് ചൈന പുറത്ത്. കനത്ത മഴയും ഔട്ട്ഫീൽഡിലെ വെള്ളക്കെട്ടും കാരണം ടോസ് പോലും ഇടാനാവാതെ മത്സരം പൂർണമായി ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ അന്താരാഷ്ട്ര റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശ് സെമിഫൈനലിലേക്ക് മുന്നേറി.
ജപ്പാനിലെ ഐച്ചി പ്രവിശ്യയിലെ നിഷിൻ നഗരത്തിലുള്ള കരോജി സ്പോർട്സ് പാർക്കിലാണ് മത്സരം നിശ്ചയിച്ചിരുന്നത്. വനിതാ ടി20 റാങ്കിംഗിൽ ബംഗ്ലാദേശ് പത്താം സ്ഥാനത്തും ചൈന 36-ാം സ്ഥാനത്തുമാണ്. ഈ റാങ്ക് വ്യത്യാസമാണ് ബംഗ്ലാദേശിന് തുണയായത്. അതേസമയം ഇന്ത്യ തങ്ങളുടെ ആദ്യമത്സരത്തിനായി 20ന് ഇറങ്ങും.
ക്വാർട്ടർ പോരാട്ടത്തിൽ ജപ്പാനാണ് എതിരാളികൾ. ഈ മത്സരത്തിൽ വിജയിക്കുന്നവരാണ് സെമിഫൈനലിൽ ബംഗ്ലാദേശിനെ നേരിടുക. ആകെ എട്ടു ടീമുകൾ മാത്രമാണ് ഗെയിംസിൽ മാറ്റുരയ്ക്കുന്നത്. നിലവിലെ ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് സ്വർണ മെഡൽ ജേതാക്കളാണ് ഇന്ത്യ. മറ്റൊരു ക്വാർട്ടറിൽ തായ്ലൻഡിനെ വീഴ്ത്തി പാക്കിസ്ഥാനും സെമിയിൽ പ്രവേശിച്ചു.
നനഞ്ഞ ഔട്ട്ഫീൽഡ് മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് പാക് വനിതകളുടെ ജയം. ആദ്യം ബാറ്റുചെയ്ത തായ്ലൻഡ് 11 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 91 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് വിക്കറ്റുകൾ വീണത് തിരിച്ചടിയായി.
36-1 എന്ന നിലയിൽ നിന്ന് പാക്കിസ്ഥാൻ 77-6 എന്ന നിലയിലേക്ക് കൂപ്പുകൂത്തി. അവസാനം കഷ്ടിച്ചാണ് പാക്കിസ്ഥാൻ ജയത്തിലേക്ക് കടക്കുന്നത്. രണ്ട് പന്ത് മാത്രം ശേഷിക്കേയാണ് ടീമിന്റെ ജയം.
Tech
ഹ്യൂമനോയ്ഡ് റോബോട്ടുകളെ ഉപയോഗിച്ച് മറ്റ് റോബോട്ടുകളെ നിർമിക്കുന്ന അത്യാധുനിക 'സ്മാർട്ട് ഫാക്ടറി' തുറന്ന് ചൈനയിലെ യുബെടെക് റോബോട്ടിക്സ് (Ubtech Robotics). ചൈനയിലെ ഗുവാങ്സിയിൽ സ്ഥിതി ചെയ്യുന്ന ഈ ഫാക്ടറിയിൽ പ്രതിവർഷം 10,000 റോബോട്ടുകളെ വരെ നിർമിക്കാൻ സാധിക്കും.
പത്ത് മിനിറ്റിൽ ഒരു ഇൻഡസ്ട്രിയൽ ഹ്യൂമനോയ്ഡ് റോബോട്ട് എന്ന കണക്കിലാണ് ഇവിടെ നിർമാണം നടക്കുന്നത്. കമ്പനിയുടെ വോക്കർ എസ് (Walker S), ക്രൂസർ (Cruzr) സീരീസ് റോബോട്ടുകളാണ് പ്രധാനമായും ഇവിടെ ഉത്പാദിപ്പിക്കുന്നത്.
സാധനങ്ങൾ ഇറക്കുക, അടുക്കി വെക്കുക, നിർമാണ സാമഗ്രികൾ ആവശ്യാനുസരണം മാറ്റുക തുടങ്ങിയ പ്രധാന ജോലികളെല്ലാം ചെയ്യുന്നത് ക്രൂസർ Y1, ക്രൂസർ S2 എന്നീ ഹ്യൂമനോയ്ഡ് റോബോട്ടുകളാണ്.
യുബെടെക്, സീമൻസ് എന്നിവർ ചേർന്ന് വികസിപ്പിച്ച ഡിജിറ്റൽ സിസ്റ്റമാണ് ഫാക്ടറിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. നിർമാണ സാമഗ്രികളുടെ നീക്കം മുതൽ ഉത്പാദന നിലവാരം പരിശോധിക്കുന്നത് വരെ ഈ സിസ്റ്റമാണ്.
നിർമാണം പൂർത്തിയായ ഓരോ റോബോട്ടും നാല് മണിക്കൂറിലേറെ നീളുന്ന സാങ്കേതിക പരിശോധനകൾക്കും 360ഡിഗ്രി വിഷ്വൽ ഇൻസ്പെക്ഷനും വിധേയമാകേണ്ടതുണ്ട്. ചൈനയിലെ വ്യവസായ മേഖലയിൽ റോബോട്ടിക്സിന്റെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ഫാക്ടറി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
Tech
ന്യൂഡൽഹി: സ്മാർട്ട്ഫോൺ ക്യാമറ രംഗത്ത് പുതിയ ചരിത്രം കുറിക്കാൻ ചൈനീസ് നിർമാതാക്കളായ ഒപ്പോ ഒരുങ്ങുന്നു. ലോകത്തിലാദ്യമായി മൂന്ന് 200 മെഗാപിക്സൽ (200MP) ക്യാമറകളുമായി ഒപ്പോ ഫൈൻഡ് X10 പ്രോ മാക്സ് സെപ്റ്റംബർ 22ന് ചൈനയിൽ അവതരിപ്പിക്കും.
Find X10, Find X10E എന്നീ മോഡലുകൾക്കും വാച്ച് S2, എൻകോ X4 ഇയർബഡ്സ് എന്നിവയ്ക്കുമൊപ്പമാണ് ഈ ഫ്ലാഗ്ഷിപ്പ് ഫോൺ എത്തുന്നത്.'ഐസ് യൂണിവേഴ്സ്' പുറത്തുവിട്ട വിവരങ്ങൾ പ്രകാരം സാംസങ്ങിന്റെ ഏറ്റവും മികച്ച എച്ച്പിസി സെൻസറാണ് ഇതിന്റെ പ്രധാന ക്യാമറയ്ക്കായി ഉപയോഗിക്കുന്നത്.
വാം ഓറഞ്ച്, മൂൺ വൈറ്റ്, ലൈറ്റ് ടൈറ്റാനിയം. എന്നീ നിറങ്ങളിൽ ലഭ്യമാകും.12GB+256GB, 12GB+512GB, 16GB+512GB, 16GB+1TB സ്റ്റോറേജ് വേരിയന്റുകളുണ്ടാകും. പുതിയ 2nm പ്രോസസ്സറായ മീഡിയടെക് ഡിമൻസിറ്റി 9600 പ്രോ (Dimensity 9600 Pro) ചിപ്സെറ്റിൽ ആയിരിക്കും ഇത് പ്രവർത്തിക്കുക.
Oppo Find X10, ചിങ്ചെങ് (ഓറഞ്ച് ഫിനിഷ്), ഐസ് ബ്ലൂ, ലൈറ്റ് ടൈറ്റാനിയം നിറങ്ങളിൽ ലഭ്യമാകും. ഡിമൻസിറ്റി 9600M ചിപ്സെറ്റും 16GB റാം 1TB സ്റ്റോറേജ് വരെയുള്ള വേരിയന്റുകളും ഇതിലുണ്ടാകും. Oppo Find X10E, ഐസ് ബ്ലൂ, ലൈറ്റ് ടൈറ്റാനിയം നിറങ്ങളിൽ 12GB/256GB, 16GB/512GB എന്നീ രണ്ട് കോൺഫിഗറേഷനുകളിൽ ലഭ്യമാകും.
ഫോണുകൾക്ക് പുറമെ വൈബ്രന്റ് ഓറഞ്ച്, മിസ്റ്റി പൗഡർ, മൗണ്ടൻ ഷാഡോ ഗ്രേ നിറങ്ങളിൽ ഒപ്പോ വാച്ച് S2-ഉം, പിങ്ക് ഗോൾഡ്, സോഫ്റ്റ് വൈറ്റ്, ടൈറ്റാനിയം ഗ്രേ നിറങ്ങളിൽ എൻകോ X4 ഇയർബഡ്സും ഇതോടൊപ്പം വിപണിയിലെത്തും.
National
ന്യൂഡല്ഹി: ഇന്ത്യയുടെ വടക്കന് അതിര്ത്തികളില് ചൈന തങ്ങളുടെ സൈനികവിന്യാസം കുറച്ചതായി പ്രതിരോധമന്ത്രാലയത്തിന്റെ 2025-26 വാര്ഷിക റിപ്പോര്ട്ട്.
വര്ഷങ്ങളായി തര്ക്കത്തിലുള്ള യഥാര്ഥ നിയന്ത്രണരേഖയില് (എല്എസി) 2025ല് ചൈനയുടെ പീപ്പിള്സ് ലിബറേഷന് ആര്മിയുടെ (പിഎല്എ) വിന്യാസത്തില് കാര്യമായ കുറവുണ്ടെന്നാണു റിപ്പോര്ട്ടില് പറയുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നിരന്തരമായ ചര്ച്ചകളും ഇടപെടലുകളുമാണ് വടക്കന് അതിര്ത്തികളില് അനുകൂലമായ മാറ്റങ്ങള്ക്കും സ്ഥിരതയ്ക്കും കാരണമായതെന്ന് പ്രതിരോധമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
എല്എസിയില് പത്തു വിവിധ വിഭാഗങ്ങള് ചേര്ന്ന സൈനിക യൂണിറ്റുകളെയായിരുന്നു ചൈന നേരത്തേ വിന്യസിച്ചിരുന്നത്. കൂടാതെ അതിര്ത്തിയില്നിന്നു മാറിയുള്ള പരിശീലനകേന്ദ്രങ്ങളില് മറ്റൊരു പത്ത് ബ്രിഗേഡുകളെയും നിലനിര്ത്തിയിരുന്നു.
എല്എസിയില് കഴിഞ്ഞവര്ഷം ഏകദേശം 40,000 മുതല് 50,000 വരെ ചൈനീസ് സൈനികരുണ്ടായിരുന്നു. ഏകദേശം ഇത്രത്തോളം സൈനികരെ നിശ്ചയിക്കപ്പെട്ട പരിശീലനകേന്ദ്രങ്ങളില് ഏത് അടിയന്തര സാഹചര്യങ്ങളിലേക്കും ചൈന സജ്ജമാക്കിയിട്ടുണ്ടായിരുന്നുവെന്നും 323 പേജുള്ള ഈ റിപ്പോര്ട്ടില് പറയുന്നു.
2020ലെ ഗല്വാന് സംഘര്ഷത്തിനു പിന്നാലെ നാലുവര്ഷത്തോളം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം, കഴിഞ്ഞ ആറു പതിറ്റാണ്ടിലെ ഏറ്റവും മോശം അവസ്ഥയിലെത്തിയിരുന്നു. തര്ക്കമേഖലകളില്നിന്ന് 2024 ഒക്ടോബറില് സൈന്യത്തെ പിന്വലിക്കാന് ഇരുപക്ഷവും ധാരണയിലെത്തിയതോടെയാണ് അതിനൊരു അയവുണ്ടായത്.
രാഷ്ട്രീയ, നയതന്ത്ര, സൈനിക തലങ്ങളില് ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിയാത്മകമായ ആശയവിനിമയങ്ങള് വടക്കന് അതിര്ത്തികളില് അനുകൂലമായ സാഹചര്യങ്ങള് സൃഷ്ടിക്കാന് സഹായിച്ചുവെന്ന് റിപ്പോര്ട്ട് വ്യക്തമാക്കുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ വാര്ഷിക റിപ്പോര്ട്ട് 2026 മാര്ച്ച് 31 വരെയുള്ള സംഭവവികാസങ്ങള് ഉള്ക്കൊള്ളുന്നതാണ്.
National
ന്യൂഡൽഹി/മോസ്കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾക്കു സഹകരിക്കാമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും സന്നദ്ധത അറിയിച്ചതായി റഷ്യ.
ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും ഈ വാഗ്ദാനം മുന്നോട്ടു വച്ചതെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഈ നിലപാടിനെ സ്വാഗതം ചെയ്തതായും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മോസ്കോയിൽ പറഞ്ഞു. യുക്രെയ്നിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് പുടിൻ മോദിയെയും ഷി ജിൻപിംഗിനെയും ധരിപ്പിച്ചതായും പെസ്കോവ് കൂട്ടിച്ചേർത്തു.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന മധ്യസ്ഥനീക്കങ്ങൾ വഴിമുട്ടി നിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നയതന്ത്ര നീക്കം. യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെദ് കുഷ്നറും മോസ്കോയിലും കീവിലും സന്ദർശനം നടത്തുകയും ട്രംപ് നേരിട്ടു പുടിനുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നെങ്കിലും ചർച്ചകളിൽ വഴിത്തിരിവുണ്ടാക്കാൻ സാധിച്ചിരുന്നില്ല.
യുക്രെയ്നുമായും റഷ്യയുമായും ഒരുപോലെ നല്ല നയതന്ത്രബന്ധം പുലർത്തുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. വെള്ളിയാഴ്ച പുടിനുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിലും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയുമാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്നും സമാധാനശ്രമങ്ങൾക്കു സഹായിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു.
സംയുക്ത പ്രസ്താവനയിൽ യുക്രെയ്ൻ വിഷയം ഒഴിവാക്കി
ഡൽഹിയിൽ സമാപിച്ച 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ യുക്രെയ്ൻ-റഷ്യ യുദ്ധത്തെക്കുറിച്ച് പരാമർശമില്ലാത്തതു ചർച്ചയായി.
പലസ്തീൻ, പശ്ചിമേഷ്യ, സിറിയ, സുഡാൻ എന്നിവിടങ്ങളിലെ സംഘർഷങ്ങളെക്കുറിച്ചും ക്യൂബയ്ക്കു മേലുള്ള സാമ്പത്തിക ഉപരോധത്തെക്കുറിച്ചും 15 ഖണ്ഡികകളിൽ വിവരണം നൽകിയിട്ടുണ്ടെങ്കിലും യുക്രെയ്ൻ വിഷയത്തിൽ റഷ്യയുടെ പേരുപോലും എടുത്തുപറയാതെ പൊതുവായ നയതന്ത്ര ആഹ്വാനങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയുമായും പാശ്ചാത്യരാജ്യങ്ങളുമായും സഖ്യം പുലർത്തുമ്പോഴും റഷ്യയുമായുള്ള ദൃഢമായ ബന്ധം നിലനിർത്തുന്ന ഇന്ത്യയുടെ പരന്പരാഗത നയതന്ത്ര സമവായത്തിനു തെളിവാണ് ഈ മാറ്റമെന്ന് രാഷ്ട്രീയനിരീക്ഷകർ പറയുന്നു.
കഴിഞ്ഞ വർഷം ബ്രസീലിലെ റിയോ ഡി ജെനീറോയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ യുക്രെയ്ൻ വിഷയം പ്രത്യേകമായി എടുത്തുപറയുകയും യുഎൻ ഉൾപ്പടെയുള്ള വേദികളിലെ നിലപാടുകൾ ഓർമിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ സമാധാനശ്രമങ്ങളെയും സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം. രണ്ടാം ദിവസമായ ഇന്ന് ബ്രിക്സ് പങ്കാളിത്ത രാജ്യങ്ങളടക്കം പങ്കെടുക്കുന്ന ഓപൺ സെഷൻ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന യോഗത്തിൽ രാഷ്ട്രത്തലവൻമാർ വിവിധ ആഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കും.
ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ ആഗോള സാമ്പത്തിക രംഗം, ബഹുമുഖ സഹകരണം, വികസനം, അന്താരാഷ്ട്ര സമാധാനം തുടങ്ങിയ വിഷയങ്ങൾ പ്രധാന ചർച്ചയാകും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് പുടിൻ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിൽ തുടരുകയാണ്.
National
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിലെ സംയുക്ത പ്രമേയപ്രഖ്യാപനത്തിനു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നിർണായക ഉഭയകക്ഷി ചർച്ച നടത്തി.
50 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങളും അതിർത്തിയിലെ സമാധാനാന്തരീക്ഷവും പ്രധാന അജൻഡയായി.
ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യ-ചൈന ബന്ധം കൂടുതൽ മെച്ചപ്പെട്ട പാതയിലാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
നയതന്ത്ര ബന്ധങ്ങളിൽ കാതലായ മാറ്റം
2020ലെ ഗാൽവൻ താഴ്വര സംഘർഷത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.എന്നാൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി നയതന്ത്ര ചർച്ചകളിലൂടെ പരസ്പരബന്ധം പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയായിരുന്നു.
കഴിഞ്ഞ വർഷം ചൈനയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കിടെ മോദിയും ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണു ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഷി ജിൻപിംഗ് ഇന്ത്യയിലെത്തിയതും ന്യൂഡൽഹിയിൽ വീണ്ടും ഉഭയകക്ഷി ചർച്ചകൾ നടന്നതും.
അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറില്ല
ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുതെന്ന് ചർച്ചയിൽ ധാരണയായി.
ഉഭയകക്ഷി ബന്ധത്തെ മുന്നോട്ടു നയിക്കാൻ പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താത്പര്യം എന്നീ മൂന്നു ഘടകങ്ങൾ ഇരുകക്ഷികളെയും നയിക്കണമെന്ന് പ്രധാനമന്ത്രി ചർച്ചയിൽ ചൂണ്ടിക്കാട്ടി.
അതിർത്തിയിലെ സമാധാനം ഉറപ്പാക്കാൻ നിലവിലുള്ള കരാറുകളും ധാരണകളും ഇരു കക്ഷികളും കൃത്യമായി പാലിക്കണമെന്ന് ഇന്ത്യ അടിവരയിട്ടു പറഞ്ഞു.
International
ഹോങ്കോംഗ്: ഹോങ്കോംഗ് നഗരത്തിൽ വർഷങ്ങളോളം ടിയാനൻമെൻ കൂട്ടക്കൊലാ അനുസ്മരണം സംഘടിപ്പിച്ചിരുന്ന മൂന്ന് ആക്ടിവിസ്റ്റുകൾക്ക് കോടതി അഞ്ചു മുതൽ ഏഴു വരെ വർഷം തടവുശിക്ഷ വിധിച്ചു.
ലീ ച്യൂക്ക് യാൻ, ചൗ ഹാംഗ് തുംഗ്, ആൽബർട്ട് ഹോ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ജനാധിപത്യ പ്രവർത്തനങ്ങൾ അടിച്ചമർത്താൻ ചൈന ഹോങ്കോംഗിൽ നടപ്പാക്കിയ ദേശീയ സുരക്ഷാ നിയമം അനുസരിച്ചാണ് ഇവരെ വിചാരണ ചെയ്തത്.
2021 സെപ്റ്റംബറിൽ അറസ്റ്റിലായ മൂന്നു പേരും വർഷങ്ങളായി കസ്റ്റഡിയിലായിരുന്നു. അട്ടിമറി, വിധ്വംസക കുറ്റങ്ങളാണ് ഇവർക്കെതിരേ കോടതിയിൽ തെളിഞ്ഞത്.
ഹോങ്കോംഗിലെ പ്രമുഖ ജനാധിപത്യവാദി കൂടിയായ കർദിനാൾ ജോസഫ് സെൻ അടക്കമുള്ളവർ വിധിപ്രഖ്യാപനം കേൾക്കാൻ കോടതിയിലെത്തിയിരുന്നു.
International
ബെയ്ജിംഗ്: ചൈനയിലെ കപ്പൽനിർമാണശാലയിൽ അറ്റകൂറ്റപ്പണി നടത്തുകയായിരുന്ന ചരക്കു കപ്പലിന് തീപിടിച്ച് 25 പേർ മരിച്ചു. അഞ്ചു പേരെ കാണാതായിട്ടുണ്ട്.
42 പേരാണ് കപ്പലിലുണ്ടായിരുന്നത്. 12 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ശേഷിച്ചവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
കിഴക്കൻ ചൈനയിലെ ക്വിംഗ്ദാവോ തുറമുഖത്ത് നങ്കൂരമിട്ട ചരക്ക് കപ്പലിനാണ് തീപിടിച്ചത്. ഇന്നലെ പ്രാദേശിക സമയം രാവിലെ 11.15നായിരുന്നു അപകടം.
ലൈബീരിയൻ പതാകയുള്ള ഓഷ്യൻ മെലഡിയെന്ന ചരക്കുകപ്പലിനാണ് തീപിടിച്ചതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
ചൈന സ്റ്റേറ്റ് ഷിപ്പ് ബിൽഡിംഗ് കോർപ്പറേഷന്റെ ഭാഗമായ ക്വിംഗ്ദാവോയിലെ ബെയ്ഹായ് ഷിപ്പ് ബിൽഡിംഗ് കമ്പനിയിൽ കപ്പലിന്റെ അറ്റകുറ്റപ്പണികൾ നടന്നു വരികയായിരുന്നു.
Tech
ന്യൂഡൽഹി: ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മടക്കാവുന്ന ഫോണായ 'ഷവോമി 18 ഫോൾഡ്' (Xiaomi 18 Fold) ചൈനയിൽ പുറത്തിറക്കി. വിപണിയിലെ മറ്റ് മുൻനിര മടക്കാവുന്ന ഫോണുകളോട് കിടപിടിക്കുന്ന വീതിയേറിയതും ഒതുക്കമുള്ളതുമായ ഡിസൈനിലാണ് ഫോൺ എത്തിയിരിക്കുന്നത്.
ഷവോമിയുടെ സ്വന്തം 3nm 'Xring O3' എഐ ഫ്ലാഗ്ഷിപ്പ് ചിപ്സെറ്റ്, ലൈക്കയുമായി സഹകരിച്ച് തയ്യാറാക്കിയ 200MP ട്രിപ്പിൾ ക്യാമറ, വലിയ 6,000mAh ബാറ്ററി എന്നിവയാണ് ഇതിന്റെ പ്രധാന ആകർഷണങ്ങൾ.
5.38 ഇഞ്ച് അമോലെഡ് കവർ ഡിസ്പ്ലേയും ഉള്ളിലായി 7.58 ഇഞ്ച് അമോലെഡ് മടക്കാവുന്ന ഡിസ്പ്ലേയും. രണ്ടിലും 120Hz റിഫ്രഷ് റേറ്റും 4,000 nits പീക്ക് ബ്രൈറ്റ്നസ്സുമുണ്ട്. ഷവോമിയുടെ ഇൻ-ഹൗസ് 3nm ഡെക്കാ-കോർ Xring O3 പ്രൊസസ്സർ. ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള HyperOS 4 ൽ പ്രവർത്തിക്കുന്നു.
ലൈക്കയുടെ പിന്തുണയുള്ള മൂന്ന് പിൻ ക്യാമറകൾ. ഒഐഎസ് ഉള്ള 200MP പ്രധാന ക്യാമറ, 3.5x ഒപ്റ്റിക്കൽ സൂമും ഒഐഎസ് ഉള്ള 50 എംപി പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 50MP അൾട്രാ-വൈഡ് ക്യാമറ എന്നിവയാണ് പിന്നിലുള്ളത്. സെൽഫികൾക്കായി അകത്തെയും പുറത്തെയും സ്ക്രീനുകളിൽ 16MP ക്യാമറകളുമുണ്ട്.
6,000mAh ബാറ്ററി. 67W വയർഡ് ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും പിന്തുണയ്ക്കും. തുറക്കുമ്പോൾ 5.02 മില്ലീമീറ്ററും മടക്കുമ്പോൾ 10.68 മില്ലീമീറ്ററും മാത്രം കനമുള്ള ഫോണിന് 219 ഗ്രാം മാത്രമാണ് ഭാരം. ഐപി58, ഐപി59 (IP58/IP59) വാട്ടർ/ഡസ്റ്റ് റെസിസ്റ്റൻസും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറുമുണ്ട്.
ചൈനയിലെ വിപണിയിൽ 12ജിബി റാം, 256ജിബി സ്റ്റോറേജ് മോഡലിന് 10,999 യുവാൻ ആണ് തുടക്കവില. സെറാമിക് സ്പെഷ്യൽ എഡിഷന്റെ (16GB RAM + 1TB) മോഡലിന് 15,999 യുവാന്നുമാണ് (ഏകദേശം ₹2,25,400) വിപണിയിലെ വില.
ബ്ലാക്ക്, നിഷിനോ റെഡ്, വാം ഗോൾഡ് വൈറ്റ് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. നിലവിൽ ചൈനയിൽ പ്രീ-ഓർഡർ ആരംഭിച്ചിട്ടുണ്ടെങ്കിലും മറ്റ് രാജ്യങ്ങളിലും ഇന്ത്യയിലും ഫോൺ എപ്പോൾ ലഭ്യമാകുമെന്ന വിവരം കമ്പനി വ്യക്തമാക്കിയിട്ടില്ല.
Sports
ഷെൻചെൻ(ചൈന): ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റണ് പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായി രാജ് രങ്കറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം സെമി ഫൈനലിൽ.
ഡെൻമാർക്കിന്റെകിം ആസ്ട്രപ്പ്, ആൻഡേഴ്സ് സ്കരൂപ് റാസ്മുസൻ സഖ്യത്തെ 21-13, 16-21, 21-18ന് തോല്പിച്ചാണ് ഇന്ത്യൻ കൂട്ടുകെട്ടിന്റെ സെമി പ്രവേശനം. ചൈന മാസ്റ്റേഴ്സിൽ തുടർച്ചയായ നാലാം വർഷമാണ് ഇന്ത്യൻ സഖ്യം സെമിയിലെത്തുന്നത്.
ഈ വർഷം മേയിൽ നടന്ന സിംഗപ്പൂർ ഓപ്പണ് ജേതാക്കളായശേഷം ആദ്യമായാണ് സാത്വിക്-ചിരാഗ് സഖ്യം ഒരു ടൂർണമെന്റിന്റെ സെമിയിൽ കടക്കുന്നത്.
International
ബെയ്ജിംഗ്: നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ കഴിഞ്ഞയാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിനു സമാനമായി ടിബറ്റൻ പീഠഭൂമിയിലെ ഹിമാനികൾ കൂടുതൽ അസ്ഥിരമാകാനും വൻതോതിലുള്ള മഞ്ഞുമല ഇടിച്ചിലുകൾക്കും തുടർദുരന്തങ്ങൾക്കും സാധ്യതയുണ്ടെന്ന് മുതിർന്ന ചൈനീസ് കാലാവസ്ഥാ ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ 60 വർഷത്തിനിടെ ടിബറ്റൻ പീഠഭൂമിയിലെ ഹിമാനികളുടെ വിസ്തൃതിയിൽ ഏകദേശം 24 ശതമാനത്തോളം കുറവുണ്ടായതായും ഏഴായിരത്തോളം ചെറിയ ഹിമാനികൾ പൂർണമായി അപ്രത്യക്ഷമായതായും ചൈനയുടെ നാഷണൽ ക്ലൈമറ്റ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ ഗാവോ റോംഗ് വ്യക്തമാക്കി.
വരുംദിവസങ്ങളിൽ ഹിമാനികളുടെ ഘടനാപരമായ സ്ഥിരത ഇനിയും കുറയുമെന്നും പ്രകൃതിദുരന്തങ്ങൾ കൂടുതൽ അടിക്കടി ഉണ്ടാകാനും അവയുടെ പ്രത്യാഘാതം വർധിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Leader Page
ജനസംഖ്യ കുറയുന്നു. അതിനെന്താ എന്നാകും പലരും ചോദിക്കുക. ജനപ്പെരുപ്പം കുറയ്ക്കണം എന്ന ആഹ്വാനം കേട്ടാണു രണ്ടു തലമുറകൾ വളർന്നത്. ‘ചെറിയ കുടുംബം, സന്തുഷ്ട കുടുംബം’/ ‘നമ്മൾ ഒന്ന്, നമുക്ക് ഒന്ന്’ മുദ്രാവാക്യങ്ങളും അവർക്കു പരിചിതം. അവർക്കെല്ലാം ജനപ്പെരുപ്പം ഒരു ഭീകര രാക്ഷസനായിരുന്നു. ഇപ്പോഴത്തെ കുട്ടികളും സ്കൂൾ പാഠപുസ്തകങ്ങളിൽ മുതൽ ജനപ്പെരുപ്പത്തിന്റെ ദൂഷ്യങ്ങൾ പഠിക്കുന്നു. അപ്പോൾ ഈ ചോദ്യം സ്വാഭാവികം.
എന്നാൽ മനുഷ്യരുടെ എണ്ണം കുറയുന്നത് ഭൂമിയുടെയും മനുഷ്യരാശിയുടെയും ചരിത്രത്തിൽ സ്വാഭാവിക കാര്യമല്ല. മധ്യ ശതകങ്ങളിൽ പ്ലേഗ് ബാധകളും ജെംഗിസ്ഖാന്റെയും പിൻഗാമികളുടെയും പടയോട്ടങ്ങളും മൂലം ജനസംഖ്യ കുറഞ്ഞ ചില സമയങ്ങൾ മാത്രമാണ് അപവാദം. അതാകട്ടെ താത്കാലികവും പ്രാദേശികവും (യൂറോപ്പ്/മധ്യേഷ്യ) മാത്രമായിരുന്നു. ഇപ്പോൾ ആഗോളതലത്തിൽ നടക്കുന്ന ഈ ശോഷണം ചരിത്രത്തിലെ ആദ്യ അനുഭവമാണ്. പ്രകൃതി സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര യൂണിയന്റെ (ഐയുസിഎൻ) ചുവപ്പുപട്ടികയിൽ മനുഷ്യരെയുംപെടുത്തേണ്ടി വരുമെന്ന മുന്നറിയിപ്പ് നൽകുന്ന തുടക്കം. (വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങളാണ് ഐയുസിഎൻ ചുവപ്പുപട്ടികയിൽ വരുന്നത്).
◄ഉയിർത്തെഴുന്നേറ്റ് ജപ്പാൻ
ജനസംഖ്യ കുറയുന്ന നിലയിലേക്ക് എത്തിയാൽ എന്താ കുഴപ്പം എന്നു ചോദിക്കുന്നവർ ജപ്പാനെ നിരീക്ഷിക്കണം. രണ്ടാം ലോകയുദ്ധത്തിൽ തകർക്കപ്പെട്ട ജപ്പാൻ ഒന്നു രണ്ടു ദശകങ്ങൾക്കകം ഉയിർത്തെഴുന്നേറ്റു. 1968ൽ ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായി. കൺസ്യൂമർ ഇലക്ട്രോണിക്സ്, വാഹനങ്ങൾ തുടങ്ങി പല ഇനങ്ങളിലും ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായി. ഇന്നോ?
42 വർഷം ജിഡിപി (മൊത്ത ആഭ്യന്തര ഉൽപാദനം) കണക്കിൽ അമേരിക്കയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്തുനിന്ന ജപ്പാൻ ഇപ്പോൾ നാലാമതാണ്. അമേരിക്കയ്ക്കു 32.38 ലക്ഷം കോടി ഡോളർ ജിഡിപി ഉള്ളപ്പോൾ ജപ്പാന് 4.38 ലക്ഷം കോടി ഡോളർ മാത്രം. 20.85 ലക്ഷം കോടി ഡോളറുമായി ചൈനയാണു രണ്ടാം സ്ഥാനത്ത്.
1980ൽ എട്ടാം സ്ഥാനത്തും 1990ൽ 11-ാം സ്ഥാനത്തും 2000ൽ ആറാം സ്ഥാനത്തും ആയിരുന്ന ചൈന 2010ൽ ജപ്പാനെ മൂന്നാം സ്ഥാനത്തേക്കു തള്ളി രണ്ടാമതായി. ചൈന വളർന്നു, ജപ്പാൻ ചുരുങ്ങി. 2012ൽ ജപ്പാന് 6.33 ലക്ഷം കോടി ജിഡിപി ഉണ്ടായിരുന്നത് ഇപ്പോൾ 4.38 ലക്ഷം കോടി ഡോളർ. 2025ലെ വളർച്ച 1.1 ശതമാനം മാത്രം. 1960കളിൽ പ്രതിവർഷം 9.44 ശതമാനവും എണ്ണവില 20 മടങ്ങ് കുതിച്ച 1970 കളിൽ 4.5 ശതമാനവും തോതിൽ വളർന്ന ജപ്പാന്റെ കഴിഞ്ഞ 25 വർഷത്തെ വളർച്ച ശരാശരി അര ശതമാനം. അതിൽ എട്ടു വർഷം ജിഡിപി ചുരുങ്ങി. 1990കൾ മുതൽ നഷ്ടദശകങ്ങളാണു ജപ്പാനുണ്ടായത്.
◄ജപ്പാൻ ഇന്നു വൃദ്ധരാജ്യം, എന്താണു സംഭവിച്ചത്?
ജപ്പാന്റെ ജനസംഖ്യാവളർച്ച ഇടിഞ്ഞു. ജനസംഖ്യ കുറഞ്ഞു. ആ സമൂഹം വൃദ്ധസമൂഹമായി മാറി. 1990ൽ ജനസംഖ്യയുടെ 17.6 ശതമാനം 60 വയസിനു മുകളിൽ ആയിരുന്നു. 2000ൽ അത് 23.2 ശതമാനമായി. 2010ൽ 31 ഉം 2020ൽ 34.9 ഉം ശതമാനമായി.
ജനസംഖ്യ കുറയുന്നത് ജനനം കുറയുകയും മരണം കൂടുകയും അകത്തേക്കു കുടിയേറ്റം നടക്കാതിരിക്കുകയും പുറത്തേക്കു കുടിയേറ്റം നടക്കുകയും ചെയ്യുമ്പോഴാണ്. ജപ്പാനിൽനിന്നു ഗണ്യമായ കുടിയേറ്റം ഇല്ല. ജപ്പാനിലേക്കു കൂടിയേറ്റം പ്രോത്സാഹിപ്പിച്ചിരുന്നുമില്ല. ജനനമരണങ്ങൾ ആണ് അവിടെ ജനസംഖ്യാഗതിയെ നിർണയിച്ചത്.
1950കൾ മുതൽ ആ രാജ്യത്തു വലിയ നഗരവത്കരണം നടന്നു. 1960ൽ 63.3 ശതമാനം ജനങ്ങൾ നഗരങ്ങളിലായിരുന്നു. കഴിഞ്ഞവർഷം അത് 93.4 ശതമാനമായി. ഇതും ജനനനിരക്കു കുറയ്ക്കാൻ പ്രേരകമായി.
1960കളിൽ ആയിരം ജനസംഖ്യയിൽ 17.8 ജനനം നടന്നപ്പോൾ 2001-10 ദശകത്തിൽ അത് 8.8 ആയി. 2010കളിൽ 7.7ലേക്കു താഴ്ന്നു. 2023ൽ ആറും 2024ൽ 5.7 ഉം ആയി ഇടിഞ്ഞു. ഫലം? 2009ൽ 12.66 കോടി ആയിരുന്ന ജാപ്പനീസ് ജനസംഖ്യ ഈ വർഷം ജനുവരി ഒന്നിന് 11.97 കോടി. തുടർച്ചയായ 17 വർഷം കുറഞ്ഞു. കഴിഞ്ഞ വർഷം ജപ്പാനിൽ 15.87 ലക്ഷം മരണം നടന്നപ്പോൾ ജനനം 6.70 ലക്ഷം മാത്രം. ജനസംഖ്യയിൽ 9.17 ലക്ഷം കുറവായി.
ഇപ്പോൾ ജാപ്പനീസ് ജനതയിൽ 30 ശതമാനം 65 വയസിനു മുകളിൽ ഉള്ളവരാണ്. 15 വയസിൽ താഴെയുള്ളവർ 11.2 ശതമാനം മാത്രം. ഒട്ടും ആരോഗ്യകരമല്ലാത്ത ജനസംഖ്യാഘടന.
◄യുവജനം കുറഞ്ഞു, വ്യാപാരം ഇടിഞ്ഞു
ജപ്പാന്റെ സാമ്പത്തികവളർച്ചയും ജനസംഖ്യാവളർച്ചയും ഒരേകാലത്തു പിന്നാക്കം പോയതു യാദൃച്ഛികം അല്ലെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യാവളർച്ച കുറയുന്നതു പ്രസവം കുറയുന്നതിൽ തുടങ്ങും. കുട്ടികൾ കുറയുമ്പോൾ സമൂഹത്തിൽ ഉപഭോഗം കുറയുന്നു. വ്യാപാരം കുറയും. പിന്നീടു യുവജനസംഖ്യ ചുരുങ്ങും. ഏറ്റവും വലിയ ഉപഭോക്തൃ വിഭാഗമായ യുവത ചെറുതാകുമ്പോൾ റീട്ടെയിൽ വ്യാപാരവും വ്യവസായ ഉത്പാദനവും കുറവാകും. അതാണു ജപ്പാനിൽ സംഭവിച്ചത്.
ചെറുപ്പക്കാരും അതുവഴി ഉപഭോക്താക്കളും കുറവാകുന്നത് ചൈനയിലും സാമ്പത്തിക വളർച്ച കുറയ്ക്കുന്നതാണു സമീപവർഷങ്ങളിൽ കാണുന്നത്. ചൈനയിൽ 2022 മുതൽ ജനസംഖ്യ കുറഞ്ഞുവരികയാണ്. ജനസംഖ്യയുടെ ചെറുപ്പം കഴിഞ്ഞു. 40.6 വയസാണു മധ്യപ്രായം. (ഇന്ത്യയിൽ 29.8 വയസ്). വൃദ്ധരുടെ (64നു മുകളിൽ പ്രായം) അനുപാതം 16 ശതമാനമായി. തൊഴിൽസേനയിലെ അംഗബലം മുൻപേ കുറഞ്ഞു തുടങ്ങി.
◄മൂന്നു ദശകത്തിലേറെ (1979-2010)
ചൈന പ്രതിവർഷം 9.9 ശതമാനം വളർന്നതാണ്. വളർച്ച 2010-19 ൽ 7.7 ശതമാനം ആയി താഴ്ന്നു. 2019-25ൽ 4.3 ശതമാനം മാത്രമാണു വളർച്ച. 2021ൽ ആഗോള ജിഡിപിയുടെ 18 ശതമാനം ചൈനയുടേതായിരുന്നു. അമേരിക്കയുടേത് 24 ശതമാനവും. 2025ൽ ചൈനീസ് പങ്ക് 16.5 ശതമാനമായി കുറഞ്ഞു, യുഎസിന്റേത് 26 ശതമാനമായി ഉയർന്നു. വളർച്ചയുടെ ഇലപൊഴിയും കാലത്താണു ചൈന എന്നു വിമർശകർ വിലയിരുത്തുന്നത് ഇതെല്ലാം വച്ചാണ്.
International
ബെയ്ജിംഗ്: ചൈനയിൽ ഉന്നത സൈനിക മേധാവിമാരായ ജനറൽ ചാംഗ് യൂഷിയ, ജനറൽ ലിയു ചെൻലി എന്നിവരെ പരമോന്ന സൈനിക സമിതിയായ സെൻട്രൽ മിലിട്ടറി കമ്മീഷനിൽ (സിഎംഎസി) നിന്ന് പുറത്താക്കി. ചൈനീസ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസിലെ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.
ഇരുവരും ജനുവരി മുതൽ കടുത്ത അച്ഛടക്കലംഘനത്തിന്റെ പേരിൽ അന്വേഷണം നേരിട്ടുവരികയായിരുന്നു. അഴിമതി ആരോപണത്തിന് ചൈനയിൽ പറയുന്ന പേരാണ് അച്ഛടക്കലംഘനം.
പ്രസിഡന്റ് ഷി ചിൻപിംഗ് സിഎംസിയിൽ വൈസ് ചെയർമാൻ എന്ന നിലയിൽ രണ്ടാമനായിരുന്നു ചാംഗ് യൂഷിയ. ഗവൺമെന്റിനും കമ്യൂണിസ്റ്റ് പാർട്ടിക്കും നേതൃത്വം നല്കുന്ന പോളിറ്റ്ബ്യൂറോയിലും ഇദ്ദേഹത്തിന് അംഗത്വമുണ്ട്. സിഎംസിയിൽനിന്ന് പുറത്താക്കിയെങ്കിലും പോളിറ്റ്ബ്യൂറോയിൽനിന്ന് പുറത്താക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
സിഎംസിയിലെ ജോയിന്റ് സ്റ്റാഫ് വകുപ്പിന്റെ മേധാവിയായിരുന്നു ജനറൽ ലിയു ചെൻലി.
പ്രസിഡന്റ് ഷി അടക്കം ഏഴ് അംഗങ്ങൾ ഉണ്ടായിരുന്ന ശക്തമായ സിഎംസിയിലെ ഭൂരിഭാഗം അംഗങ്ങളും അഴിമതിക്കേസുകളിൽ കുടുങ്ങി പുറത്തായിരുന്നു. പുതിയ പുറത്താക്കലുകളോടെ സിഎംസിയിൽ ഷിയും വൈസ് ചെയർമാൻ ചാംഗ് ഷെംഗ്മിനും മാത്രമാണ് അവശേഷിക്കുന്നത്.
International
കാഠ്മണ്ഡു: “അച്ഛനു പകരമല്ല അമ്മ, അമ്മയ്ക്കു പകരമല്ല അച്ഛൻ”-ഇന്ത്യ ചൈന ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് നേപ്പാളിലെ വിദേശകാര്യമന്ത്രി ശിശിർ കനാൽ നല്കിയ മറുപടിയാണിത്. എൻഡിവിയുടെ ഒരു പരിപാടിക്കിടെയാണ് അദ്ദേഹം ഇതു പറഞ്ഞത്.
“ഇന്ത്യയും ചൈനയും ഏറ്റവും പ്രധാനപ്പെട്ട അയൽക്കാരാണ്. ഇരു രാജ്യങ്ങളുമായും നല്ല ബന്ധമാണ്. അതു തുടരാനാണ് ആഗ്രഹം. ഇന്ത്യക്കു പകരമല്ല ചൈന, ചൈനയ്ക്കു പകരമല്ല ഇന്ത്യ. നിങ്ങൾക്കു പകരം ഇനി അമ്മ മതി എന്ന് എനിക്ക് അച്ഛനോടു പറയാനാകില്ല. അതുപോലതന്നെ അമ്മയ്ക്കു പകരം അച്ഛൻ മതിയെന്നും പറയാനാകില്ല. ”
നേപ്പാളിന്റെ വിദേശനയം ദേശീ താത്പര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്ന് മന്ത്രി വിശദീകരിച്ചു. ചൈന നേപ്പാളിനെ പിടിച്ചെടുത്തു എന്ന വാദങ്ങൾക്ക് അർഥമില്ല. ചൈന നേപ്പാളിനെ പിടിച്ചെടുത്തുവെന്ന വാർത്തകൾ ഇന്ത്യൻ മാധ്യമങ്ങളിൽ വരാറുണ്ട്. ചൈനയുമായി നേപ്പാളിനു നല്ല ബന്ധമാണുള്ളത്. അതു തുടരും. നേപ്പാളിന്റെ വ്യാപാര ഇടപാടുകളിൽ മൂന്നിൽ രണ്ടും ഇന്ത്യയുമായിട്ടാണെന്ന് മന്ത്രി ഓർമിപ്പിച്ചു.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെ ‘ബെൽറ്റ് ആൻഡ് റോഡ്’ പദ്ധതിയിൽ ചേർന്നതുകൊണ്ട് നേപ്പാളിനു ഗുണമുണ്ടായില്ലെന്ന് മന്ത്രി സമ്മതിച്ചു. 2017ലാണ് കരാർ ഒപ്പിട്ടത്. ഇപ്പോൾ പത്തു വർഷമാകുന്നു. നേപ്പാളിന് ഇതുവരെ ഒരു ഡോളർ പോലും ലഭിച്ചിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
International
ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തിയിലെ ശാന്തിയും സമാധാനവും നിലനിർത്തുന്നത് ഉൾപ്പെടെ എട്ട് പ്രധാന കാര്യങ്ങളിൽ ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നടത്തിയ ഉന്നതതല ചർച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.
ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കാൻ തയാറെടുക്കുന്നതിനിടെ നടന്ന ഈ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ നിർണായകമാകും. പ്രത്യേകിച്ച്, അതിർത്തി പുനർനിർണയത്തിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ട്.
യഥാർഥ നിയന്ത്രണ രേഖയെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ രണ്ട് രാജ്യങ്ങളും പ്രത്യേക വഴികൾ തേടും. സേനാ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചകൾക്കായി രണ്ട് സ്ഥലങ്ങളിൽക്കൂടി സൗകര്യം ഒരുക്കാനും കിഴക്കൻ, മധ്യ മേഖലകളിൽ ഓരോ ഹോട്ട്ലൈൻ കൂടി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിർത്തിയിലെ പരസ്പര സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാരം കൂട്ടാനും, കൈലാസ് മാനസരോവർ യാത്രയ്ക്ക് കൂടുതൽ തീർഥാടകരെ അനുവദിക്കാനും ചർച്ചയിൽ ധാരണയായി.
ഇരുരാജ്യങ്ങൾക്കും ഇടയിലുണ്ടാകുന്ന ഏത് തർക്കവും നിലവിലെ നയതന്ത്ര, സൈനിക തല സംവിധാനങ്ങൾ വഴി സമാധാനപരമായി പരിഹരിക്കും. അതിർത്തി കടന്നൊഴുകുന്ന നദികളുടെയും ഡാമുകളുടെയും ഡേറ്റ പരസ്പരം കൈമാറുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ അടുത്ത മാസം വിദഗ്ധ സമിതി യോഗം ചേരും. അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ഈ ഉന്നതതല സംവിധാനത്തിന്റെ അടുത്ത വർഷത്തെ യോഗം ഇന്ത്യയിൽ നടത്താനും അജിത് ഡോവലും വാങ് യീയും ധാരണയിലെത്തിയിട്ടുണ്ട്.
International
ബെയ്ജിംഗ്: അടുത്ത മാസത്തെ ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ഇന്ത്യയിലെത്തിയേക്കും.
സെപ്റ്റംബർ 12, 13 തീയതികളിലാണ് ഉച്ചകോടി. ഷിയ്ക്കൊപ്പം 400 അംഗ പ്രതിനിധി സംഘവും ഉണ്ടാകുമെന്ന് ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സന്ദർശനവുമായി ബന്ധപ്പെട്ട് ഹോട്ടലുകൾ ബുക്ക് ചെയ്യുന്നതിന്റെയും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെയും തിരക്കിലാണ് ചൈനീസ് അധികൃതരെന്ന് റിപ്പോർട്ടിൽ പറയുന്നു.
2020ലെ ഗാൽവൻ അതിർത്തി സംഘർഷത്തെത്തുടർന്ന് വഷളായ ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടാൻ ഷിയുടെ സന്ദർശനം വഴിയൊരുക്കിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം ഷാംഗ്ഹായ് സഹകരണ ഉച്ചകോടിക്കായി ചൈന സന്ദർശിച്ചിരുന്നു. മോദിയുടെ ചൈനാ സന്ദർശനവും ഏഴുവർഷത്തിനു ശേഷമായിരുന്നു.
അതേസമയം, ഷിയുടെ ഇന്ത്യാ സന്ദർശന പദ്ധതി സ്ഥിരീകരിക്കാൻ ചൈനീസ് വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ല എന്നായിരുന്നു മന്ത്രാലയത്തിന്റെ പ്രതികരണം. കഴിഞ്ഞ വർഷം ബ്രസീലിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഷി പങ്കെടുത്തില്ല.
ഷി ഇതിനു മുന്പ് ഇന്ത്യ സന്ദർശിച്ചത് 2019 ഒക്ടോബറിലായിരുന്നു. ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിക്കെത്തിയ ഷി തമിഴ്നാട്ടിലെ മഹാബലിപുരത്ത് മോദിയുമായി കൂടിക്കാഴ്ച നടത്തി. അന്ന് ഇരുന്നൂറംഗ പ്രതിനിധി സംഘമാണ് ഷിയ്ക്കൊപ്പം ഉണ്ടായിരുന്നത്.
ഇതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈന സന്ദർശിക്കുന്നുണ്ട്. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതിർത്തിത്തർക്കമായിരിക്കും വിഷയമെന്ന് സൂചനയുണ്ട്.
National
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധികളുടെ ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനയിലേക്ക് തിരിക്കുന്നു.
ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയുമായാണ് അദ്ദേഹം നിർണായക കൂടിക്കാഴ്ച നടത്തുന്നത്. ഉഭയകക്ഷി ബന്ധങ്ങളുടെ സുഗമമായ മുന്നോട്ടുപോക്കിന് അതിർത്തിയിലെ സമാധാനം അനിവാര്യമാണെന്ന് ഇരുപക്ഷവും ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച സമാധാന ചർച്ചകൾ നടക്കുന്നത്.
ഡൽഹിയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് തൊട്ടുമുൻപ് ഈ കൂടിക്കാഴ്ച നടക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിൻപിംഗും തമ്മിൽ പ്രത്യേക കൂടിക്കാഴ്ച നടത്താനും അതുവഴി ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുമുള്ള വഴികൾ ചർച്ച ചെയ്യാൻ അവസരമൊരുങ്ങുമെന്ന ശുഭപ്രതീക്ഷയിലാണ് ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ഉള്ളത്.
International
ബെയ്ജിംഗ്: ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ തകർച്ചയ്ക്കിടയാക്കിയ എവർഗ്രാൻഡെ കന്പനിയുടെ സ്ഥാപക ചെയർമാൻ ഹുയി യാ യാനിന് ജീവപര്യന്തം തടവുശിക്ഷ. ഒരു കാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി അറിയപ്പെട്ടിരുന്ന ഹുയി കാ യാനിന്റെ സ്വത്തുവഹകൾ മുഴുവൻ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ഇയാളുടെ മക്കളായ ഷു ഷിജിയാൻ, ഷു ടെംഗെ എന്നിവർ അടക്കം കന്പനിയുമായി ബന്ധപ്പെട്ട 56 പേർക്ക് 22 മാസം മുതൽ 18 വർഷം വരെ തടവുശിക്ഷ ലഭിച്ചു.
സാമ്പത്തിക തട്ടിപ്പ്, ഫണ്ട് ദുരുപയോഗം, പൊതുജനങ്ങളിൽനിന്ന് നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിക്കൽ, കൈക്കൂലി തുടങ്ങിയ കുറ്റളാണ് കോടതിയിൽ തെളിഞ്ഞത്.
ഗ്രാമീണ പശ്ചാത്തലത്തിൽനിന്ന് റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തെത്തിയ ഹുയി 1996ലാണ് എവർഗ്രാൻഡെ സ്ഥാപിച്ചത്. അതിവേഗ വളർച്ച മൂലം കന്പനി ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് സ്ഥാപനും ഹുയി ഏഷ്യയിലെ ഏറ്റവും വലിയ സന്പന്നനുമായി.
റിയൽ എസ്്റ്റേറ്റ് മേഖലയിലെ കടബാധ്യത നിയന്ത്രിക്കാൻ ചൈനീസ് ഭരണകൂടം 2020ൽ സ്വീകരിച്ച നടപടികളാണ് എവർഗ്രാൻഡെയെ തകർച്ചയിലേക്കു നയിച്ചത്. വായ്പകൾ തിരിച്ചടയ്ക്കാൻ കിട്ടിയ വിലയ്ക്കു ഭൂമി വിറ്റഴിക്കാൻ തുടങ്ങിയ കന്പനി 2021ൽ തകർന്നു.
പാർപ്പിട സമുച്ചയ പദ്ധതികളുടെ പേരിൽ കന്പനി ജനങ്ങളിൽനിന്ന് മുൻകൂറായി ഫണ്ട് സമാഹരിച്ചെന്നും ഫണ്ട് പുതിയ പദ്ധതികൾക്കായി വകമാറ്റിയതോടെ പ്രൊജക്റ്റുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
2016 നും 2021 നും ഇടയിൽ കമ്പനി തങ്ങളുടെ വരുമാനത്തിലും ആസ്തിയിലും ഏകദേശം 8000 കോടി ഡോളറിന്റെ കള്ളക്കണക്ക് ഉണ്ടാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി
99 ശതമാനം മൂല്യം ഇടിഞ്ഞ എവർഗ്രാന്ഡെ ഓഹരി 2025ൽ ഹോംഗോംഗ് വിപണിയിൽനിന്ന് നീക്കം ചെയ്തു. എവർഗ്രാൻഡെയുടെ തകർച്ച ചൈനീസ് റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ മാന്ദ്യത്തിനിടയാക്കിയിരുന്നു.
Tech
ബീജിംഗ്: സർക്കാരിന്റെയും ഔദ്യോഗിക ഏജൻസികളുടെയും കമ്പ്യൂട്ടറുകളിൽ നിന്ന് മൈക്രോസോഫ്റ്റ് വിൻഡോസ് (Microsoft Windows) ഓപ്പറേറ്റിംഗ് സിസ്റ്റം പൂർണമായും ഒഴിവാക്കാൻ ഉത്തരവിട്ട് ചൈന.
യുഎസ് സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി, വിൻഡോസിന് പകരം ലിനക്സ് അധിഷ്ഠിതമായ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേക്ക് മാറാനാണ് ചൈനീസ് മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയുടെ നിർദ്ദേശം.
2027 ഫെബ്രുവരിയോടെ ഘട്ടംഘട്ടമായി വിൻഡോസ് ഒഴിവാക്കാനായിരുന്നു ചൈന നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ നിശ്ചയിച്ച സമയത്തിനും മാസങ്ങൾക്കു മുൻപേ വിൻഡോസ് ഉപേക്ഷിക്കാൻ ഇപ്പോൾ തീരുമാനിക്കുകയായിരുന്നു.
സുരക്ഷാ ആശങ്കകളെ മുൻനിർത്തിയാണ് ഈ പെട്ടെന്നുള്ള തീരുമാനമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിൻഡോസിന് പകരം ചൈനീസ് കമ്പനികൾ വികസിപ്പിച്ചെടുത്ത കൈലിൻ ഒഎസ് , ഡെബിയൻ അധിഷ്ഠിത യൂണിറ്റി ഒഎസ് തുടങ്ങിയ ലിനക്സ് സിസ്റ്റങ്ങളിലേക്കായിരിക്കും സർക്കാർ ഓഫീസുകൾ മാറുക.
ചൈനീസ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മൈക്രോസോഫ്റ്റും ചൈനീസ് കമ്പനിയും ചേർന്ന് 2016ൽ രൂപകൽപ്പന ചെയ്ത വിൻഡോസ് 10 പ്രത്യേക പതിപ്പാണ് ചൈനീസ് ഏജൻസികൾ ഇതുവരെ ഉപയോഗിച്ചിരുന്നത്.
അമേരിക്കൻ സാങ്കേതിക ഉത്പന്നങ്ങൾ ഒഴിവാക്കാനുള്ള ചൈനയുടെ നീക്കം ഇതാദ്യമല്ല. 2019 മുതൽ വിദേശ കമ്പ്യൂട്ടറുകളും ഹാർഡ്വെയറുകളും മാറ്റാൻ തുടങ്ങിയ ചൈന, മുൻപ് ചില സുപ്രധാന വകുപ്പുകളിൽ ആപ്പിൾ ഐഫോണുകൾക്കും വിലക്കേർപ്പെടുത്തിയിരുന്നു.
എന്നാൽ ചൈന മാത്രമല്ല വിൻഡോസ് ഉപേക്ഷിക്കുന്നത്. ഈ വർഷം ഏപ്രിലിൽ ഫ്രാൻസും തങ്ങളുടെ എല്ലാ സർക്കാർ മന്ത്രാലയങ്ങളിലെയും സിസ്റ്റങ്ങൾ വിൻഡോസിൽ നിന്ന് ലിനക്സിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജർമനി, ഡെൻമാർക്ക്, ഓസ്ട്രിയ എന്നീ രാജ്യങ്ങളും സമാനമായ മാറ്റങ്ങളുടെ പാതയിലാണ്.
അതേസമയം, സാധാരണ ഉപയോക്താക്കളുടെ വിപണിയിൽ ചൈനയിൽ ഇപ്പോഴും വിൻഡോസ് തന്നെയാണ് മുന്നിൽ. ബീജിംഗിലെ സാധാരണ കമ്പ്യൂട്ടറുകളുടെ 87 ശതമാനത്തിലധികവും ഇപ്പോഴും വിൻഡോസിലാണ് പ്രവർത്തിക്കുന്നത്.
Sports
ആംസ്റ്റര്ഡാം: എഫ്ഐഎച്ച് 2026 ലോകകപ്പ് ഹോക്കിയില് ഇന്ത്യന് വനിതകള്ക്കു സമനില. പൂള് ഡിയിലെ ആദ്യ മത്സരത്തില് ഇന്ത്യ 2-2നു ചൈനയുമായി സമനിലയില് പിരിഞ്ഞു.
രണ്ടു പ്രാവശ്യവും ലീഡ് നേടിയശേഷമായിരുന്നു ഇന്ത്യ സമനില വഴങ്ങിയത്. നവ്നീത് കൗര് (എട്ടാം മിനിറ്റ്), ദീപിക സെഹ്റാവത്ത് (25-ാം മിനിറ്റ്) എന്നിവര് ഇന്ത്യക്കായി ഗോള് സ്വന്തമാക്കി.
പുരുഷ വിഭാഗത്തില് ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരേ ഇറങ്ങും. വൈകുന്നേരം 6.30നാണ് മത്സരം.
International
മോസ്കോ: ആർട്ടിക് മേഖലയിലെ സഹകരണത്തിനായി റഷ്യയുമായി ഏറ്റവും ഫലപ്രദമായ ചർച്ചകൾ നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് റഷ്യ.
മോസ്കോയിൽ നടന്ന നാലാമത് ആർട്ടിക് മേഖലാ ഫോറത്തിൽ റഷ്യൻ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥൻ വ്ലാഡിസ്ലാവ് മസ്ലെനിക്കോവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ചൈനയുമായും ഇന്ത്യയുമായും ഫലപ്രദമായ സംഭാഷണം നടന്നുവരികയാണ്. ഈ മേഖലയിൽ സംയുക്ത പദ്ധതികളും സംരംഭങ്ങളും നടപ്പിലാക്കുന്നതിന് വിപുലമായ വിഭവങ്ങളും അവർക്കുണ്ടെന്ന് മസ്ലെന്നിക്കോവ് പറഞ്ഞു.
International
ബെയ്ജിംഗ്: ആധുനിക ചൈനയെ സാന്പത്തിക ശക്തിയാക്കി വളർത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ച മുൻ പ്രധാനമന്ത്രി സു റോംഗ്ജി (98) അന്തരിച്ചു. പ്രായാധിക്യവുമായി ബിന്ധപ്പെട്ട രോഗങ്ങൾ മൂലമായിരുന്നു അന്ത്യം.
മാവോ സേ ദുംഗിന്റെ ജന്മനാടായ ഹുനാൻ പ്രവിശ്യയിൽ ജനിച്ച് ഇലക്ട്രിക്കൽ എൻജിനിയറാവുകയും പാർട്ടിയിൽ പടിപടിയായി ഉയരുകയും ചെയ്ത സു പൊതുമേഖലാ സ്ഥാപനങ്ങളെ പുനസംഘടിപ്പിക്കുകയും വിപണി അധിഷ്ഠിത സന്പദ് വ്യവസ്ഥയിലേക്ക് ചൈനയെ നയിക്കുകയും ചെയ്തു.
കേന്ദ്ര ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ ഗവർണർ (1993-95), ഉപപ്രധാനമന്ത്രി (1991-98), പ്രധാനമന്ത്രി (1998- 2003) എന്നീ പദവികളിൽ സു നടപ്പാക്കിയ ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളാണ് തൊണ്ണൂറുകളിൽ ചൈനയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടിയത്.
ചൈന ലോക വ്യാപാര സംഘടനയിൽ അംഗമായതും ജപ്പാനെ മറികടന്ന് അമേരിക്കയ്ക്കു പിന്നിൽ രണ്ടാമത്തെ വലിയ സാന്പത്തിക ശക്തിയായി മാറിയതും ഇതിന്റെ അനന്തരഫലങ്ങളായിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്കു നയിക്കാൻ ആസൂത്രണം ചെയ്ത പദ്ധതികൾ സുവും പാർട്ടി നേതൃത്വവും തമ്മിലുള്ള സംഘർഷത്തിനിടയാക്കിയിരുന്നു. സുവിന്റെ നയങ്ങൾ മൂലം ദശലക്ഷങ്ങൾക്കു തൊഴിൽ നഷ്ടപ്പെട്ടതായിരുന്നു പാർട്ടി നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയത്.
പാർട്ടി നേതൃനിരയിൽ പ്രസിഡന്റ് ജിയാംഗ് സെമിനും പ്രധാനമന്ത്രി ലി പെംഗിനും പിന്നിൽ മൂന്നാമനായിരുന്നു സു. 1998ൽ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട സു അഴിമതിവിരുദ്ധ നടപടികളിലൂടെ ജനപ്രിയനായി. “ഞാൻ നൂറു ശവപ്പെട്ടികൾ തയാറാക്കിയിട്ടുണ്- 99 എണ്ണം അഴിമതിക്കാരും ഒരെണ്ണം എനിക്കും”- എന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു.
അതേസമയം, സ്വകാര്യവത്കരണത്തിൽ സുവിന് താത്പര്യം കുറവായിരുന്നു. ബാങ്ക്, എയർലൈൻസ്, എണ്ണ കന്പനികൾ മുതലായ പൊതു മേഖല സ്ഥാപനങ്ങളെ അദ്ദേഹം ലാഭത്തിലാക്കി. പക്ഷേ, അവയുടെ ഉടമസ്ഥത സർക്കാരിൽ തന്നെ നിലനിർത്തി.
Tech
ന്യൂഡൽഹി: സാങ്കേതികവിദ്യ കൈമാറുന്നതിൽ ചൈനീസ് റെഗുലേറ്ററി അതോറിറ്റികൾ എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ മെറ്റയുമായുള്ള 2 ശതകോടി ഡോളറിന്റെ (ഏകദേശം ₹16,600 കോടി) ലയന കരാറിൽ നിന്ന് എഐ സ്റ്റാർട്ടപ്പായ 'മാനുസ്' പിന്മാറുന്നു.
ചൈനീസ് സർക്കാരിന്റെ നിർദ്ദേശപ്രകാരം കരാർ റദ്ദാക്കിയതോടെ മാനുസ് എഐ വീണ്ടും സ്വതന്ത്ര കമ്പനിയായി പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. നിലവിൽ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണെങ്കിലും, ചൈനയിലാണ് മാനുസ് എഐയുടെ തുടക്കം.
അമേരിക്കയും ചൈനയും തമ്മിൽ നിലനിൽക്കുന്ന സാങ്കേതിക തർക്കങ്ങളുടെ പശ്ചാത്തലത്തിൽ, ചൈനയിൽ തുടക്കമിട്ട എഐ സാങ്കേതികവിദ്യ ഒരു യുഎസ് കമ്പനിക്ക് കൈമാറുന്നതിലുള്ള ആശങ്ക മുൻനിർത്തിയാണ് ചൈനീസ് അധികൃതർ ഇടപെട്ട് ലയന കരാർ റദ്ദാക്കിച്ചത്.
മെറ്റ ലയനം പ്രഖ്യാപിച്ച 2025 ഡിസംബർ 29ന് ശേഷമുള്ള ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ വേർപിരിയലിന്റെ ഭാഗമായി സിസ്റ്റത്തിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്യും. സിംഗപ്പൂർ സമയം ഓഗസ്റ്റ് 23, 24 തീയതികളിലാണ് ഈ ഡാറ്റ നീക്കം ചെയ്യുന്നത്.
ബാധിക്കപ്പെടുന്ന ഉപയോക്താക്കൾ ഓഗസ്റ്റ് 23 രാവിലെ 7:59ന് മുൻപായി തങ്ങളുടെ ഡാറ്റ ബാക്കപ്പ് ചെയ്യേണ്ടതാണ്. ഓഗസ്റ്റ് 25 രാവിലെ 8 മുതൽ ഉപയോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കാനും ഡാറ്റ റീസ്റ്റോർ ചെയ്യാനും സാധിക്കും.
ഡിസംബർ 29ന് മുൻപുള്ള ഉപയോക്താക്കളെ ഇത് ബാധിക്കില്ല. അവർക്ക് സാധാരണ പോലെ ആപ്പ് ഉപയോഗിക്കാം. ആപ്പിൾ ഐഡി അല്ലെങ്കിൽ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്തവർ ഇമെയിൽ വിലാസങ്ങൾ ഇല്ലാത്തതിനാൽ ഇൻ-ആപ്പ് നോട്ടിഫിക്കേഷനുകൾ പരിശോധിക്കണമെന്ന് കമ്പനി അറിയിച്ചു. ഈ തടസ്സം ഒരു സെക്യൂരിറ്റി വീഴ്ചയോ ഡാറ്റാ ചോർച്ചയോ അല്ലെന്നും റെഗുലേറ്ററി നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമാണെന്നും മാനുസ് എഐ വ്യക്തമാക്കുന്നു.
International
നായ്ക്കൾ മനുഷ്യന്റെ നല്ല ചങ്ങാതിമാരാണ്. സ്വന്തം ജീവൻ പോലും കളഞ്ഞ് യജമാനനെ സംരക്ഷിക്കുന്ന, വിശ്വസ്ത കാവൽക്കാർ നൂറ്റാണ്ടുകളായി മനുഷ്യനൊപ്പമുണ്ട്. ദുരന്തമുഖത്തും കുറ്റാന്വേഷണരംഗത്തും നായ്ക്കൾ മനുഷ്യനു വലിയ സഹായിയാണ്. ഇപ്പോൾ, ബഹിരാകാശത്തും മനുഷ്യന്റെ തുണക്കെത്താനൊരുങ്ങുകയാണ് നായ്ക്കൾ. വളർത്തുനായ്ക്കളല്ല; യന്ത്രശ്വാനന്മാർ, അതായത്- റോബോട്ടിക് നായ്ക്കൾ.
ചന്ദ്രനിൽ ചൈന നിർമിക്കാൻ പദ്ധതിയിടുന്ന ഇന്റർനാഷണൽ ലൂണാർ റിസെർച്ച് സ്റ്റേഷ (ILRS) ന്റെ സുരക്ഷയ്ക്കും ദൈനംദിന പ്രവർത്തനങ്ങൾക്കുമായി പ്രത്യേക റോബോട്ട് നായ്ക്കളെ (Robot Watchdogs) വിന്യസിക്കാനാണ് ചൈനീസ് ഗവേഷർ പദ്ധതിയിടുന്നത്. ചൈന അക്കാദമി ഓഫ് സ്പേസ് ടെക്നോളജിയിലെ (CAST) ഗവേഷകരാണ് മനുഷ്യന്റെ ചാന്ദ്രദൗത്യങ്ങൾക്കു സഹായമേകുന്ന റോബോട്ടിക് സാങ്കേതികവിദ്യയുടെ പിന്നിൽ.
ചന്ദ്രോപരിതലത്തിലെ കഠിനമായ കാലാവസ്ഥയിലും അപകടകരമായ ഭൂപ്രകൃതിയിലും പട്രോളിംഗ് നടത്തുകയാണ് യന്ത്രശ്വാനന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതല. കൂടാതെ ചന്ദ്രനിൽ എത്തുന്ന ബഹിരാകാശഗവേഷകർക്ക് ആവശ്യമായ അപൂർവ സാമ്പിളുകൾ ശേഖരിക്കാനും ചന്ദ്രോപരിതലത്തിലെ ജലാംശത്തിന്റെ ഉറവിടങ്ങൾ തിരയാനും റോബോട്ടിക് വാച്ച്ഡോഗ്സ് ഗവേഷകരെ സഹായിക്കും.
ചന്ദ്രന്റെ ദക്ഷിണ ധ്രുവം പോലെയുള്ള കഠിനമായ ഭൂപ്രദേശങ്ങളിൽ ഉണ്ടാകാനിടയുള്ള അപകടങ്ങൾ, മറ്റു തടസങ്ങൾ എന്നിവ മുൻകൂട്ടി കണ്ടെത്താനും ബഹിരാകാശനിലയത്തിലെ ഗവേഷകർക്കു സുരക്ഷാ മുന്നറിയിപ്പുകൾ നൽകാനും റോബോട്ടുകൾക്കു കഴിയും. മാത്രമല്ല, റോബോട്ടിക് നായ്ക്കൾ സ്വയംനിയന്ത്രിതമാണ്. അതുകൊണ്ടു മനുഷ്യർക്കു കടന്നുചെല്ലാൻ പ്രയാസമുള്ള മേഖലകളിൽ ഇവയെ പ്രവേശിപ്പിക്കാൻ കഴിയുമെന്നും ചൈനീസ് ഗവേഷകർ പറയുന്നു.
മനുഷ്യന്റെ ബഹിരാകാശ യാത്രയെ ഭൂമിയിൽനിന്നു ചന്ദ്രനിലേക്കു വ്യാപിപ്പിക്കുന്ന ചൈനയുടെ ദീർഘകാല പദ്ധതികളിൽ ഇത്തരം റോബോട്ടിക് സംവിധാനങ്ങൾ നിർണായകമാണ്. വരാനിരിക്കുന്ന (Chang'e-7 & Chang'e-8) ദൗത്യങ്ങളിലൂടെ ചന്ദ്രനിലെ വിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും റോബോട്ടിക് നിർമാണ സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നതിനുമുള്ള അടിത്തറ പാകുകയാണ് ചൈനയുടെ ലക്ഷ്യം.
International
ബീജിംഗ്: വിക്ഷേപിച്ച് 90 സെക്കൻഡിനുള്ളിൽ ചൈനയുടെ റോക്കറ്റ് പൊട്ടിത്തെറിച്ചു. ലോംഗ് മാർച്ച് 7എ റോക്കറ്റാണ് വിക്ഷേപിച്ച് 85 സെക്കൻഡ് തികയും മുമ്പേ ആകാശത്ത് പൊട്ടിത്തെറിച്ചത്. ഓഗസ്റ്റ് 10ന് ഹൈനാൻ പ്രവിശ്യയിലെ വെൻചാംഗ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. വിക്ഷേപണം കഴിഞ്ഞ് ഏകദേശം 85 സെക്കൻഡിനുള്ളിൽ റോക്കറ്റ് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
പൊട്ടിത്തെറിയുടെ ഫലമായി ആകാശത്ത് വലിയ തീഗോളവും പുകയും അവശിഷ്ടങ്ങളും രൂപപ്പെട്ടു. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് റോക്കറ്റ് തകർന്നത്. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ചൈന എയറോസ്പേസ് സയൻസ് ആൻഡ് ടെക്നോളജി കോർപ്പറേഷനാണ് റോക്കറ്റ് വിക്ഷേപിച്ചത്. കമ്പനി ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല. എന്നാൽ റോക്കറ്റും അതിലുണ്ടായിരുന്ന ഉപഗ്രഹവും പൂർണമായി നഷ്ടപ്പെട്ടിരിക്കാമെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. അതിനാൽ ദൗത്യം പൂർണ പരാജയമായി കണക്കാക്കപ്പെടാൻ സാധ്യതയുണ്ട്.
2020ൽ അരങ്ങേറ്റം കുറിച്ച ലോംഗ് മാർച്ച് 7എയുടെ 18-ാമത്തെ ദൗത്യമായിരുന്നു ഇത്. ആദ്യ വിക്ഷേപണവും റോക്കറ്റ് പൊട്ടിത്തെറിച്ചതിനെത്തുടർന്ന് പരാജയപ്പെട്ടിരുന്നു. എൻജിനിലുണ്ടായ തകരാറായിരുന്നു അന്നത്തെ അപകടത്തിന് കാരണമെന്ന് ചൈന പിന്നീട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തവണ റോക്കറ്റ് അതിൻരെ ആദ്യ ഘട്ടം പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ തകർന്നു. സാധാരണയായി വിക്ഷേപണം കഴിഞ്ഞ് ഏകദേശം മൂന്ന് മിനിറ്റിനുള്ളിലാണ് ആദ്യ ഘട്ട വേർപെടൽ നടക്കുന്നത്. എന്നാൽ ഈ ദൗത്യത്തിൽ 85 സെക്കൻഡിനുള്ളിൽ തന്നെ അപകടം സംഭവിച്ചു.
International
ഭാവിയിലെ ബഹിരാകാശ ഗവേഷണങ്ങൾക്ക് ഊർജം പകരുന്ന പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചൈന. ഭൂമിക്കു പുറത്തു കൃഷി ചെയ്ത നെല്ലിന്റെ വിളവെടുപ്പ് വിജയകരമായി ചൈന പൂർത്തിയാക്കി. വലിയ ശാസ്ത്രനേട്ടമായാണ് ഗവേഷകർ ഇതിനെ കാണുന്നത്. ഇതോടെ, ബഹിരാകാശത്ത് സ്വന്തമായി ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുക എന്ന മനുഷ്യരാശിയുടെ ഏറ്റവും വലിയ സ്വപ്നത്തിലേക്ക് എത്തുകയാണ് ഏഷ്യയിലെ രണ്ടാമത്തെ വലിയ രാജ്യമായ ചൈന.
ചൈനയുടെ ടിയാൻഗോംഗ് ബഹിരാകാശ നിലയത്തിൽ (Tiangong Space Station) വളർത്തിയെടുത്ത നെൽച്ചെടികൾ വിളവെടുക്കാറായപ്പോൾ ശാസ്ത്രജ്ഞരും ബഹിരാകാശ യാത്രികരും ചേർന്നു വിജയകരമായി കൊയ്തെടുക്കുകയായിരുന്നു. ബഹിരാകാശത്തെ പ്രതികൂല സാഹചര്യങ്ങളിൽ കൃഷി സാധ്യമാക്കാനും ഭാവിയിലെ ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾക്കു ഭക്ഷ്യവസ്തുക്കൾ സ്വന്തമായി ഉത്പാദിപ്പിക്കാനും ഗവേഷകരെ പ്രാപ്തരാക്കുകയാണു ലക്ഷ്യം.
ഷെൻഷൗ-23 (Shenzhou-23) ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലുള്ള ശാസ്ത്രജ്ഞരാണു കാർഷിക പരീക്ഷണത്തിനു പിന്നിൽ പ്രവർത്തിച്ചത്. ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ (Microgravity) സസ്യങ്ങളുടെ ജനിതകമാറ്റങ്ങളും വളർച്ചയും പഠിക്കുകയാണു പ്രധാനം. മേയിൽ നിലയത്തിലെത്തിച്ച വിത്തുകൾ മുളപ്പിച്ച്, വളർത്തി, പൂവിട്ട് വിത്താക്കി മാറ്റുന്ന സീഡ്-ടു-സീഡ് (Seed-to-Seed) പ്രക്രിയയാണ് ഇപ്പോൾ പൂർത്തിയായത്.
ഭൂമിയിൽനിന്നു തുടർച്ചയായി ഭക്ഷണസാധനങ്ങൾ ബഹിരാകാശനിലയത്തിലെത്തിക്കുക എന്നതു ചെലവേറിയതാണെന്നു മാത്രമല്ല, പ്രായോഗികവുമല്ല. അതുകൊണ്ട് അതതു കേന്ദ്രങ്ങളിൽ ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന ഇൻ-സിറ്റു പ്രൊഡക്ഷൻ വികസിപ്പിക്കുകയാണു ലക്ഷ്യം. ചന്ദ്രനിലും ചൊവ്വയിലും താവളങ്ങൾ നിർമിച്ച് ദീർഘകാലം താമസിക്കുന്ന ബഹിരാകാശ യാത്രികർക്ക് ഇത്തരം സ്വയം പര്യാപ്ത കാർഷിക സംവിധാനങ്ങൾ അത്യാവശ്യമാണെന്നു ശാസ്ത്രലോകം വ്യക്തമാക്കുന്നു.
കൊയ്തെടുത്ത നെല്ലിന്റെ സാമ്പിളുകൾ ഭൂമിയിലെത്തിച്ച് വിശദമായ പരിശോധനകൾക്കു വിധേയമാക്കുമെന്ന് ചൈനീസ് ശാസ്ത്രജ്ഞർ പറഞ്ഞു. മൈക്രോഗ്രാവിറ്റിയും ബഹിരാകാശ വികിരണങ്ങളും സസ്യങ്ങളുടെ ജനിതകഘടനയിൽ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പഠിക്കുകയാണു ശാസ്ത്രജ്ഞരുടെ പ്രധാന ലക്ഷ്യം. മാത്രമല്ല, കൂടുതൽ വിളവ് നൽകുന്നതും പ്രതിരോധശേഷിയുള്ളതുമായ പുതിയ വിത്തിനങ്ങൾ വികസിപ്പിക്കാനും ഇത് സഹായകമാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു.
ചന്ദ്രനിലും ചൊവ്വയിലും മനുഷ്യനു സ്ഥിരമായ താവളങ്ങൾ ഒരുക്കാനുള്ള ആഗോള ബഹിരാകാശ ഏജൻസികളുടെ നീക്കങ്ങൾക്കു കരുത്തുപകരുന്നതാണ് ചൈനീസ് ഗവേഷകരുടെ വിജയം.
International
ബെയ്ജിംഗ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ പ്രളയത്തിൽ 25 പേർ മരിച്ചു. 23 പേർക്കു പരിക്കേറ്റു.
ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയാണു പ്രളയമുണ്ടാക്കിയത്. ഡിംഗ്ഷി നഗരത്തിനു സമീപം മണ്ണിടിച്ചിലിനു സാധ്യതയുള്ളതായി മുന്നറിപ്പു നല്കിയിട്ടുണ്ട്.
Tech
വാഷിംഗ്ടൺ: ചൈനീസ് നിർമിത അഡ്വാൻസ്ഡ് ഹ്യൂമനോയിഡ് റോബോട്ടുകൾക്കും (മനുഷ്യരൂപത്തിലുള്ള റോബോട്ടുകൾ) നാല് കാലുകളുള്ള ക്വാഡ്രൂപ്പഡ് റോബോട്ട് നായ്ക്കൾക്കും വിലക്കേർപ്പെടുത്തി ട്രംപ് ഭരണകൂടം.
ദേശീയ സുരക്ഷയ്ക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയ്ക്കും വൻ ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ പുതിയ ഇറക്കുമതി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
വിദേശനിർമ്മിത അഡ്വാൻസ്ഡ് റോബോട്ടുകൾ തന്ത്രപ്രധാന വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്നാണ് അമേരിക്കൻ ആഭ്യന്തര സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ.
റോബോട്ടുകളിലെ ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് അമേരിക്കൻ പൗരന്മാരുടെയും പ്രധാന സ്ഥാപനങ്ങളുടെയും വിവരങ്ങൾ ചോർത്താൻ വിദേശ ഇന്റലിജൻസ് ഏജൻസികൾക്ക് സാധിച്ചേക്കാം. റോബോട്ടുകളെ വിദൂരത്തിരുന്ന് ഹാക്ക് ചെയ്യാനും തന്ത്രപ്രധാന ഇൻഫ്രാസ്ട്രക്ചറുകൾ തകരാറിലാക്കാനും വഴിതുറക്കും.
റോബോട്ടുകൾക്ക് പുറമെ, സൗരോർജ്ജ-നവീകരിക്കാവുന്ന ഊർജ്ജ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ചൈനീസ് നിർമ്മിത പവർ ഇൻവെർട്ടറുകൾക്കും അമേരിക്ക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
"അമേരിക്കയുടെ സാമ്പത്തിക ഭദ്രതയെയും ദേശീയ സുരക്ഷയെയും തകരാറിലാക്കാൻ പോന്ന വൻ സുരക്ഷാ വീഴ്ചകളാണ് ഈ ഉപകരണങ്ങൾ ഉണ്ടാക്കുന്നത്. രാജ്യത്തിന്റെ നിർണായക വിതരണ ശൃംഖലകളുടെ സുരക്ഷ ഉറപ്പാക്കാൻ എഫ്സിസി കടുത്ത നടപടികൾ തുടരും എന്ന് എഫ്സിസി ചെയർമാൻ ബ്രെൻഡൻ കാർ വ്യക്തമാക്കി.
ആഗോള ഹ്യൂമനോയിഡ് റോബോട്ട് വിപണിയിൽ വലിയ പങ്കാളിത്തമുള്ള ചൈനീസ് കമ്പനിയായ യൂണിട്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അമേരിക്കയുടെ ഈ തീരുമാനം വൻ തിരിച്ചടിയാകുന്നത്. അടുത്തിടെ പെന്റഗൺ തങ്ങളുടെ ചൈനീസ് മിലിട്ടറി ലിസ്റ്റിലും യൂണിട്രീയെ ഉൾപ്പെടുത്തിയിരുന്നു.
അമേരിക്കൻ സർവ്വകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും യൂണിട്രീയുടെ റോബോട്ടുകൾ വ്യാപകമായി ഉപയോഗിച്ചുവരികയായിരുന്നു. എന്നാൽ, ജൂലൈ 28ന് മുൻപ് എഫ്സിസി അനുമതി ലഭിച്ച നിലവിലുള്ള മോഡലുകളുടെ ഉപയോഗത്തെ പുതിയ തീരുമാനം ഉടനടി ബാധിക്കില്ലെന്നും, പുതുതായി വിപണിയിലിറക്കുന്ന മോഡലുകൾക്കാണ് വിലക്കെന്നുമാണ് സൂചന.
അമേരിക്കയുടെ നടപടിയെ ചൈനീസ് വിദേശകാര്യ മന്ത്രാലയവും വാഷിംഗ്ടണിലെ ചൈനീസ് എംബസിയും കടുത്ത ഭാഷയിൽ വിമർശിച്ചു. വാണിജ്യ താത്പര്യങ്ങളെ തകർക്കാനായി അമേരിക്ക ദേശീയ സുരക്ഷയെ ദുരുപയോഗം ചെയ്യുകയാണെന്നും, ചൈനീസ് കമ്പനികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ തിരിച്ചടികൾ നൽകുമെന്നും ചൈന വ്യക്തമാക്കി.
International
ബെയ്ജിംഗ്: ചൈനയിലെ ഗ്വാംഗ്ഡോംഗിൽ നൗൾ ചുഴളിക്കാറ്റിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 10 പേർ മരിച്ചു.
ഇന്നലെ പുലർച്ചെ ഗ്വാംഗ്ഡോംഗിൽ ഹുയിഷൗ നഗരത്തിൽ കരതൊട്ട നൗൾ വൻനാശനഷ്ടമാണു വരുത്തിയത്. പല ഭാഗങ്ങളിലും ശക്തമായ കാറ്റും കനത്ത മഴയുമുണ്ടായി. പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഗാൻസു മേഖലയിലാണ് 10 പേർ മരിച്ചത്.
ഈ വർഷം രാജ്യതീരത്തെത്തുന്ന പന്ത്രണ്ടാമത്തേതും ഏറ്റവും ശക്തവുമായ ചുഴലിക്കാറ്റാണ് നൗൾ. ഗ്വാംഗ്ഡോംഗ് പ്രവിശ്യയിൽനിന്ന് 3,40,000ത്തിലധികം പേരെ ഒഴിപ്പിച്ചു.
മേഖലയിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. 150ലധികം വിമാന സർവീസുകൾ റദ്ദാക്കി. ട്രെയിൻ സർവീസുകളും നിർത്തിവച്ചു.
NRI
ബ്രസൽസ്: വ്യാജവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ഉത്പന്നങ്ങൾ വിറ്റഴിച്ചതിന് ചൈനീസ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആലിഎക്സ്പ്രസിന് 550 മില്യൺ യൂറോ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ.
ഉപഭോക്തൃസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ഉത്പന്നങ്ങൾ പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്യുന്നതിൽ കമ്പനി പരാജയപ്പെട്ടതിനെ തുടർന്നാണ് യൂറോപ്യൻ കമ്മീഷന്റെ നടപടി.
വ്യാജ വസ്ത്രങ്ങൾ, സുരക്ഷിതമല്ലാത്ത കളിപ്പാട്ടങ്ങൾ, നിലവാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ, അപകടകരമായ ഇലക്ട്രോണിക് ഉത്പന്നങ്ങൾ എന്നിവയുടെ വിൽപ്പന നിയന്ത്രിക്കുന്നതിൽ ആലിഎക്സ്പ്രസ് ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെന്ന് യൂറോപ്യൻ കമ്മീഷൻ ചൂണ്ടിക്കാട്ടി.
പ്ലാറ്റ്ഫോമിലെ സുരക്ഷാ വീഴ്ചകൾ ഒക്ടോബറിനകം പരിഹരിക്കണമെന്നാണ് കമ്പനിക്ക് നൽകിയ നിർദേശം. നിർദേശങ്ങൾ പാലിക്കാത്ത പക്ഷം കൂടുതൽ കർശന നടപടികളും അധിക പിഴയും നേരിടേണ്ടിവരുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.
ചൈനയിൽ നിന്നുള്ള നിലവാരമില്ലാത്ത ഉത്പന്നങ്ങൾക്കെതിരായ യൂറോപ്യൻ യൂണിയന്റെ വ്യാപക നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. കഴിഞ്ഞ മേയിൽ മറ്റൊരു പ്രമുഖ ചൈനീസ് ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ടെമുവിനും സുരക്ഷിതമല്ലാത്ത ഉത്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് 200 മില്യൺ യൂറോ പിഴ ചുമത്തിയിരുന്നു.
കഴിഞ്ഞ വർഷം തന്നെ ആലിഎക്സ്പ്രസിനെതിരേ ലഹരിമരുന്നുകൾ, നിരോധിത മരുന്നുകൾ, ഭക്ഷ്യസുരക്ഷാ ഭീഷണി ഉയർത്തുന്ന ഉത്പന്നങ്ങൾ എന്നിവയുടെ വിൽപ്പന സംബന്ധിച്ച് അന്വേഷണം നടന്നിരുന്നു.
പരിശോധനാ സംവിധാനങ്ങൾ ശക്തമാക്കുമെന്ന് കമ്പനി ഉറപ്പുനൽകിയിരുന്നെങ്കിലും പുതിയ പരിശോധനകളിൽ ആ വാഗ്ദാനങ്ങൾ പ്രായോഗികമായി നടപ്പാക്കിയില്ലെന്ന് കണ്ടെത്തുകയായിരുന്നു.
നിയമവിരുദ്ധവും വ്യാജവുമായ ഉത്പന്നങ്ങൾ കണ്ടെത്തി നീക്കം ചെയ്യാൻ ആവശ്യമായ ജീവനക്കാരുടെയും നിരീക്ഷണ സംവിധാനങ്ങളുടെയും അഭാവമാണ് കമ്പനിയുടെ പ്രധാന പോരായ്മയെന്ന് യൂറോപ്യൻ കമ്മീഷൻ വിലയിരുത്തി.
ഇതുമൂലം അപകടകരമായ ഉത്പന്നങ്ങൾ നീക്കം ചെയ്യപ്പെടാതെ ഉപഭോക്താക്കൾക്ക് ശുപാർശ ചെയ്യപ്പെടുകയും കൂടുതൽ പ്രചാരം നേടുകയും ചെയ്യുന്ന സാഹചര്യമുണ്ടായതായും കമ്മീഷൻ വ്യക്തമാക്കി.
വിലക്കുറവാണ് ആലിഎക്സ്പ്രസ് പോലുള്ള പ്ലാറ്റ്ഫോമുകളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇന്ന് ഓർഡർ ചെയ്താൽ 24 മണിക്കൂറിനുള്ളിൽ ഉത്പന്നം വീട്ടിലെത്തുന്ന അതിവേഗ ഡെലിവറി സംവിധാനവും ഉപഭോക്താക്കൾക്ക് ഏറെ ആകർഷകമാണ്.
എന്നാൽ കുറഞ്ഞ വിലയ്ക്കൊപ്പം നിലവാരത്തിലും സുരക്ഷയിലും വിട്ടുവീഴ്ച സംഭവിക്കുന്നത് വലിയ ആശങ്ക ഉയർത്തുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആലിഎക്സ്പ്രസിന്റെ ഇത്തരം പ്രവർത്തനങ്ങൾ യൂറോപ്യൻ ഉപഭോക്താക്കളുടെ സുരക്ഷയെ അപകടത്തിലാക്കുന്നതാണെന്ന് യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ കമ്മീഷണർ ഹെന്ന വീർക്കുനെൻ പറഞ്ഞു.
കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഉത്പന്നങ്ങൾ പുറത്തിറക്കുന്ന യൂറോപ്യൻ കമ്പനികൾക്ക് ഇത് അനീതിയാണെന്നും ഭാവിയിലും ഇത്തരം പ്ലാറ്റ്ഫോമുകൾക്കെതിരേ ശക്തമായ നടപടി തുടരുമെന്നും അവർ വ്യക്തമാക്കി.
National
ന്യൂഡൽഹി: കേരള തീരത്ത് അപകടത്തിൽപ്പെട്ട ചരക്കപ്പലിൽ നിന്ന് ചൈനീസ് നാവികരെ സാഹസികമായി രക്ഷപ്പെടുത്തിയ ഇന്ത്യൻ സൈന്യത്തിന് നന്ദി അറിയിച്ച് ചൈന. ഇന്ത്യയിലെ പുതിയ ചൈനീസ് പ്രതിരോധ അറ്റാഷെ യൂ. ജിയാൻ ആണ് പരസ്യമായി നന്ദി രേഖപ്പെടുത്തിയത്.
ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 99-ാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം കേരള തീരത്തിന് സമീപം വച്ച് തീപിടിച്ച ചരക്കുകപ്പലിൽ അകപ്പെട്ട 12 ചൈനീസ് നാവികരെയാണ് ഇന്ത്യൻ സൈന്യം വിജയകരമായി രക്ഷപ്പെടുത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ മെച്ചപ്പെട്ടു വരുന്ന സാഹചര്യത്തിൽ, സൈന്യങ്ങൾ തമ്മിൽ കൂടുതൽ ആശയവിനിമയവും സഹകരണവും ഉണ്ടാകേണ്ടതുണ്ടെന്ന് യൂ. ജിയാൻ വ്യക്തമാക്കി.
ഇരുരാജ്യങ്ങളിലെയും ഉന്നത നേതൃത്വത്തിന്റെ തന്ത്രപരമായ മാർഗനിർദേശപ്രകാരം ഇന്ത്യ-ചൈന ബന്ധം ഇപ്പോൾ ശരിയായ പാതയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നിച്ചു പ്രവർത്തിക്കാൻ തയാറാകണമെന്നും ജിയാൻ കൂട്ടിച്ചേർത്തു.
Business
ബെയ്ജിംഗ്: ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലെ അമേരിക്കയുടെ ആഗോള മേധാവിത്വത്തിനു കനത്ത പ്രഹരമേൽപ്പിച്ച് ചൈനീസ് നിർമിത എഐ മോഡലായ ‘കിമി കെ3’ പുറത്തിറങ്ങി. ലോകത്തെ ഏറ്റവും വലിയ എഐ വിപണിയായ അമേരിക്കയ്ക്ക് കടുത്ത വെല്ലുവിളിയുയർത്തുന്നതാണ് ബെയ്ജിംഗ് ആസ്ഥാനമായുള്ള ‘മൂൺഷോട്ട് എഐ’ വികസിപ്പിച്ച ഈ പുതിയ മോഡൽ.
അണുബോംബ് നിർമാണത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ സാങ്കേതിക മത്സരത്തിനാണ് നിലവിൽ എഐ രംഗം സാക്ഷ്യം വഹിക്കുന്നത്. എഐ വിലയിരുത്തൽ പ്ലാറ്റ്ഫോമായ ‘അരീന’യുടെ ഫ്രണ്ട്-എൻഡ് കോഡിംഗ് പരീക്ഷണങ്ങളിൽ പ്രമുഖ അമേരിക്കൻ കമ്പനികളായ ആന്ത്രോപിക്കിന്റെ ‘ഫേബിൾ 5’, ഓപ്പൺ എഐയുടെ ‘ജിപിടി-5.6 സോൾ’ എന്നിവയെ അട്ടിമറിച്ച് കിമി കെ3 ഒന്നാമതെത്തി. യുഎസ് കമ്പനികൾക്കുള്ളതുപോലുള്ള കർശനമായ സുരക്ഷാനിയന്ത്രണങ്ങൾ ചൈനീസ് മോഡലുകൾക്ക് ഇല്ലാത്തത് വലിയ സുരക്ഷാഭീഷണി ഉയർത്തുന്നതായി ഇന്റലിജൻസ് സഖ്യമായ ‘ഫൈവ് ഐസ്’ മുന്നറിയിപ്പ് നൽകുന്നുണ്ട്.
‘കിമി കെ3’ക്കുപുറമെ വൻ നിക്ഷേപങ്ങളുമായി ചൈനയുടെ ‘ഡീപ്സീക്ക് വി4’, ആലിബാബയുടെ ‘ക്വെൻ3’, മികച്ച ഏജന്റിക് ശേഷി (വെറുതെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനപ്പുറം മനുഷ്യന്റെ സഹായമില്ലാതെ സ്വയം ചിന്തിച്ച് സങ്കീർണമായ ജോലികൾ പൂർത്തിയാക്കാനുള്ള ശേഷി) യുള്ള ‘ജിഎൽഎം-5.2’ എന്നീ ചൈനീസ് മോഡലുകളും പാശ്ചാത്യരാജ്യങ്ങൾക്കു ഭീഷണിയായി രംഗത്തുണ്ട്.
ചൈനീസ് കമ്പനികൾ അമേരിക്കൻ സാങ്കേതികവിദ്യ ചോർത്തിയാണ് ഇതു നിർമിച്ചതെന്ന് ആന്ത്രോപിക് ആരോപിക്കുന്നുണ്ടെങ്കിലും കിമിയുടെ മികച്ച പ്രകടനം കേവലം വിവരങ്ങൾ ചോർത്തി ഉണ്ടാക്കിയതല്ലെന്ന് ഓപ്പൺ എഐ വ്യക്തമാക്കുന്നു.
അതേസമയം, യുഎസിന്റെയും ചൈനയുടെയും കുത്തക അവസാനിപ്പിക്കാൻ മറ്റ് ആഗോള ശക്തികളും എഐ രംഗത്തു സജീവമാണ്. ഫിനാൻസ്, ഹെൽത്ത് കെയർ മേഖലകൾക്കായി ജപ്പാൻ വികസിപ്പിച്ച ‘പ്ലാമോ’, ‘ഫുഗു അൾട്രാ’, ‘രാകുതൻ’ എന്നീ മോഡലുകൾ ബിസിനസ് രംഗത്ത് മുന്നേറുകയാണ്. അമേരിക്കൻ കമ്പനികൾക്ക് തങ്ങളുടെ ഡാറ്റ കൈമാറാൻ ആഗ്രഹിക്കാത്ത യൂറോപ്യൻ ബിസിനസുകൾക്കായി ഫ്രാൻസിന്റെ ‘മിസ്ട്രൽ’ മികച്ച ഓപ്പൺ-വെയ്റ്റ് മോഡലുകൾ നൽകുന്നു.
ഇതിനൊപ്പം കാനഡയുടെ ‘കോഹിയർ’ തങ്ങളുടെ ‘കമാൻഡ് എ പ്ലസ്’ മോഡലുകളിലൂടെ ആഗോളതലത്തിൽ യുഎസ് കമ്പനികൾക്ക് നേരിട്ട് വെല്ലുവിളി ഉയർത്തുന്നുണ്ട്. പ്രാദേശിക വിപണികൾ ലക്ഷ്യമിട്ടു ദക്ഷിണ കൊറിയയുടെ ‘ഹൈപ്പർക്ലോവ എക്സ്’, അറബിക് ഭാഷയ്ക്ക് മുൻഗണന നൽകുന്ന യുഎഇയുടെ ‘ഫാൽക്കൺ’ എന്നിവയും എഐ ലോകത്ത് വലിയ മാറ്റങ്ങൾക്കു വഴിതുറക്കുകയാണ്. വരുംമാസങ്ങളിൽ ആഗോള എഐ രംഗത്ത് വലിയ ശക്തികേന്ദ്രങ്ങളുടെ പുനഃക്രമീകരണം ഉണ്ടാകുമെന്നാണ് സാങ്കേതികവിദഗ്ധർ വിലയിരുത്തുന്നത്.
International
ബെയ്ജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോംഗ്ക്വിംഗ് നഗരപ്രാന്തത്തിലുണ്ടായ മണ്ണിടിച്ചിലിൽ എട്ടു പേർ മരിച്ചു. 34 പേരെ കാണാതായി.
കനത്ത മഴയ്ക്കു പിന്നാലെ വെള്ളിയാഴ്ച പുലർച്ചെയാണു ദുരന്തമുണ്ടായത്. മലനിരകളിൽനിന്ന് വൻതോതിൽ കല്ലും മണ്ണും പാർപ്പിട സമുച്ചയങ്ങളിൽ പതിക്കുകയായിരുന്നു. പത്തിലധികം കെട്ടിടങ്ങൾ മണ്ണിനടിയിലായി.
തെക്കൻ ചൈനയിലുടനീളം കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ അറിയിച്ചത്.
International
പണവുമായി കടന്നുകളഞ്ഞതാണെങ്കിൽ താൻ ക്ഷമിക്കുമായിരുന്നു. പക്ഷേ അവൾ വാഹനാപകടത്തിലൂടെ തന്നെ കൊല്ലാനും ശ്രമിച്ചെന്ന് ചൈനീസ് കോടീശ്വരൻ ലി പിംഗ്.
ബീജിംഗ്: വിശ്വാസവഞ്ചനകാണിച്ച്, കോടികൾ തട്ടി മുങ്ങിയ ഭാര്യയെ കണ്ടെത്താൻ ചൈനീസ് വ്യവസായി ചെലവഴിച്ചത് 18 കോടിയിലേറെ രൂപ! അന്വേഷണത്തിന്റെ ഒന്പതാം വർഷമാണ് ചൈനീസ് കോടീശ്വരന് തട്ടിപ്പുകാരിയെ അമേരിക്കയിൽനിന്നു പിടികൂടാനായത്. ചൈനയിലെ ഷെൻഷെൻ സ്വദേശിയായ നിക്ഷേപകൻ ലി പിംഗ് ആണ് തന്റെ മുൻഭാര്യ ഷാംഗിനെ കണ്ടെത്താനായി വർഷങ്ങൾ നീണ്ട നിയമപോരാട്ടവും തെരച്ചിലും നടത്തിയത്. ഒടുവിൽ അമേരിക്കയിൽ പിടിയിലായ വനിതയ്ക്ക് കോടതി 65 വർഷത്തെ കഠിനതടവ് വിധിച്ചു.
തനിക്കു സംഭവിച്ചത്, സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ ലി പിംഗ് വിശദീകരിച്ചു. പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ജൂൺ 30-ന് ആണ് ലി പങ്കുവയ്ക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. പതിനായിരക്കണക്കിന് പ്രതികരണങ്ങളാണ് ലഭിച്ചത്.
തന്നേക്കാൾ 11 വയസ് പ്രായക്കുറവുള്ള ഷാംഗുമായി 2015-ലാണ് ലി പിംഗ് വിവാഹിതനാകുന്നത്. എന്നാൽ വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം ലി സഞ്ചരിച്ച കാറിന്റെ ബ്രേക്ക് തകരാറിലാകുകയും അപകടത്തിൽപ്പെടുകയും ചെയ്തു. ഇതിനുപിന്നാലെ, കോടിക്കണക്കിനു രൂപയും കോടികൾ വിലമതിക്കുന്ന വസ്തുക്കളുടെ രേഖകളുമായി ഷാംഗ് നാടുവിടുകയായിരുന്നു. ഹോങ്കോംഗ് വഴി അമേരിക്കൻ നഗരമായ ലോസ് ആഞ്ചലസിൽ എത്തി വ്യാജരേഖകൾ ചമച്ച് താമസിക്കുകയായിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വിവാഹപ്പിറ്റേന്നുണ്ടായ വാഹനാപകടം ഷാംഗും കൂട്ടാളികളും ചേർന്ന് ആസൂത്രണം ചെയ്തതാണെന്ന് ലി തിരിച്ചറിയുന്നത്. തന്നെ കൊലപ്പെടുത്തി തന്റെ സ്വത്തു മുഴുവൻ ഭാര്യയെന്ന നിലയിൽ കൈക്കലാക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്ന് ലി വ്യക്തമാക്കി. പണം മാത്രം തട്ടിയെടുത്തു പോയതാണെങ്കിൽ താൻ ഉപേക്ഷിക്കുമായിരുന്നു. എന്നാൽ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതുകൊണ്ടാണ് എത്ര പണം ചെലവാക്കിയും അവളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ തീരുമാനിച്ചതെന്നും ലി പിംഗ് വീഡിയോയിൽ പറഞ്ഞു.
ഭാര്യയായതിനാൽ ആദ്യഘട്ടത്തിൽ ചൈനയിൽ കേസ് മുന്നോട്ടുകൊണ്ടുപോകാൻ ലി ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ 2020-ൽ ചൈനീസ് കോടതി ഇവരുടെ വിവാഹം റദ്ദാക്കുകയും ഷാംഗിന്റെ പേരിലാക്കിയ ഫ്ലാറ്റുകൾ ലിയ്ക്ക് തിരികെ നൽകുകയും ചെയ്തു. തുടർന്ന് യുഎസിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്. സാമ്പത്തിക തട്ടിപ്പ്, അനധികൃത കുടിയേറ്റം, മനുഷ്യക്കടത്ത്, കുട്ടികളെ തട്ടിക്കൊണ്ടുപോകൽ തുടങ്ങി 23-ഓളം കുറ്റകൃത്യങ്ങൾ ചുമത്തിയാണ് കാലിഫോർണിയ കോടതി ഷാംഗിനെ 65 വർഷത്തെ തടവിനു ശിക്ഷിച്ചത്.
International
ബെയ്ജിംഗ്: ബാവി ചുഴലിക്കൊടുങ്കാറ്റ് കൊണ്ടുവന്ന കനത്ത മഴ മൂലം ചൈനയിലെ ഹെബെയ്, ലിയാലോംഗ് പ്രവിശ്യകളിൽ പ്രളയം.
ഹെബെയിലെ കുവാൻചെംഗ് എന്ന സ്ഥലത്ത് രണ്ടു മീറ്റർ ഉയരത്തിൽ വെള്ളം പൊങ്ങി. തെരുവുകളിൽ വാഹനങ്ങൾ ഒലിച്ചുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ചുഴലിക്കൊടുങ്കാറ്റിൽ നാശനഷ്ടങ്ങളുണ്ടായി എങ്കിലും ആരെങ്കിലും മരിച്ചതായി റിപ്പോർട്ടില്ല. നേരത്തേ ഇരുപതു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചു മാറ്റിയിരുന്നു.
International
ബെയ്ജിംഗ്: ആയിരം കിലോമീറ്റർ വിസ്തൃതിയുള്ള ബാവി ചുഴലിക്കൊടുങ്കാറ്റിനെ നേരിടുന്നതിനു മുന്നോടിയായി കിഴക്കൻ ചൈനയിൽ 18 ലക്ഷം പേരെ ഒഴിപ്പിച്ചു മാറ്റി.
ഫിലിപ്പീൻസ്, ജപ്പാൻ, തായ്വാൻ എന്നിവടങ്ങളിലേതിനു സമാനമായി ചൈനയിലും ബാവി വലിയ ദുരന്തം വിതച്ചേക്കുമെന്നാണ് അനുമാനം.
ഇന്നു രാവിലെ കിഴക്കൻ ചൈനയിലെ ഷെജിയാംഗ്, ഫുജിയാൻ പ്രവിശ്യകളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നു. ഷെജിയാംഗിൽ 17ഉം ഫുജിയാനിൽ ഒന്നും ലക്ഷം പേരെ ഒഴിപ്പിച്ചുമാറ്റി.ഷെജിയാംഗിലെ വെൻഷൗ നഗരത്തിൽ കടുത്ത ജാഗ്രത പുലർത്തുന്നു.
ബാവിയുടെ പ്രഭാവം മൂലം കനത്ത മഴ അനുഭവപ്പെട്ട ഫിലിപ്പീൻസിലെ മിണ്ടനാവോ ദ്വീപിൽ മണ്ണിടിച്ചിലുണ്ടായി 17 പേർ മരിച്ചു. ഒട്ടേറെപ്പേരെ കാണാതായി. തായ്വാനിലും ജപ്പാനിലും ആളപായം ഉണ്ടായില്ലെങ്കിലും നാശനഷ്ടങ്ങളുണ്ടായി.
Tech
ബീജിംഗ്: ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രമെഴുതി ചൈന. തങ്ങളുടെ അത്യാധുനിക 'ലോങ് മാർച്ച് 10B' (Long March 10B) റോക്കറ്റിന്റെ ആദ്യ വിക്ഷേപണത്തിൽ തന്നെ, അതിന്റെ ഒന്നാം ഘട്ട ബൂസ്റ്റർ സുരക്ഷിതമായി തിരിച്ചുപിടിച്ചാണ് ചൈന ഈ നേട്ടം കൈവരിച്ചത്. ഇതോടെ ഓർബിറ്റൽ ക്ലാസ് റോക്കറ്റ് ബൂസ്റ്ററുകൾ വിജയകരമായി തിരിച്ചുപിടിക്കുന്ന സാങ്കേതികവിദ്യ സ്വന്തമാക്കുന്ന, അമേരിക്കയ്ക്ക് ശേഷമുള്ള രണ്ടാമത്തെ രാജ്യമായി ചൈന മാറി.
ബഹിരാകാശ ദൗത്യങ്ങളുടെ ചിലവ് വൻതോതിൽ കുറയ്ക്കാൻ സഹായിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. അമേരിക്കൻ ബഹിരാകാശ കമ്പനികളായ സ്പേസ് എക്സ് , ബ്ലൂ ഒറിജിൻ എന്നിവയിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയാണ് ചൈന ഇതിനായി പരീക്ഷിച്ചത്.
അമേരിക്കൻ ബൂസ്റ്ററുകൾ ലാൻഡിംഗ് പാഡുകളിലോ ഡ്രോൺ കപ്പലുകളിലോ വന്നിറങ്ങുമ്പോൾ, ചൈന കടലിൽ സജ്ജീകരിച്ചിരുന്ന പ്രത്യേക ഫ്ലോട്ടിംഗ് പ്ലാറ്റ്ഫോമിലെ 'വലയും ഹുക്കും' ഉപയോഗിച്ചാണ് ബൂസ്റ്റർ പിടിച്ചെടുത്തത്. റോക്കറ്റിലെ ലാൻഡിംഗ് ഹുക്കുകൾ പ്ലാറ്റ്ഫോമിന് മുകളിൽ കെട്ടിയിരുന്ന വലയിൽ കുടുക്കിയായിരുന്നു ഈ അപൂർവ വീണ്ടെടുപ്പ്.
ചൈനയിലെ ഹൈനാൻ പ്രവിശ്യയിലുള്ള വെൻചാങ് സ്പേസ് ലോഞ്ച് സൈറ്റാണ് വിക്ഷേപണ കേന്ദ്രം. 70 മീറ്റർ ഉയരവും 5 മീറ്റർ വ്യാസവുമുള്ള മീഡിയം ലിഫ്റ്റ് റോക്കറ്റിന് ലിക്വിഡ് ഓക്സിജനും മണ്ണെണ്ണയും ഇന്ധനമാക്കുന്ന ഏഴ് വൈഎഫ്- 100കെ (YF-100K) എഞ്ചിനുകളാണ് ഒന്നാം ഘട്ടത്തിന് കരുത്തേകുന്നത്.
വിക്ഷേപണം നടന്ന് ഏകദേശം ആറ് മിനിറ്റുകൾക്ക് ശേഷം റോക്കറ്റിന്റെ ഒന്നാം ഘട്ടം വേർപെടുകയും, തുടർന്ന് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നിയന്ത്രിതമായി താഴേക്ക് പതിച്ച് കടലിലെ പ്ലാറ്റ്ഫോമിൽ സ്ഥാപിച്ച വലയിലേക്ക് ലാൻഡ് ചെയ്യുകയുമായിരുന്നു.
റോക്കറ്റുകൾ ഓരോ തവണയും ഉപേക്ഷിക്കുന്നതിന് പകരം അവയുടെ ബൂസ്റ്ററുകൾ തിരിച്ചുപിടിച്ച് വീണ്ടും ഉപയോഗിക്കുന്നത് ബഹിരാകാശ യാത്രകളുടെ ചെലവ് വൻതോതിൽ കുറയ്ക്കും. നിലവിൽ സ്പേസ് എക്സ് തങ്ങളുടെ ഫാൽക്കൺ 9 റോക്കറ്റുകൾ ഇത്തരത്തിൽ വർഷത്തിൽ 150 തവണയോളം പുനരുപയോഗിക്കുന്നുണ്ട്.
International
ബെയ്ജിംഗ്: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ദക്ഷിണ ചൈനയിൽ 39 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹെഞ്സൂ മേഖലയിലാണ് കൂടുതൽ മരണം. ദിവസങ്ങൾ നീണ്ടുനിന്ന മഴയിൽ ഇവിടത്തെ ജലസംഭരണി ഭാഗികമായി തകർന്നതോടെ 26 പേർ മരണപ്പെട്ടു.
അതിർത്തി മേഖലയായ ഗുവാൻസിയിൽ ഒൻപതോളം പേരെ കാണാതായും അധികൃതർ അറിയിച്ചു. ഗുവാൻസിയിൽ ഇക്കുറി റിക്കാർഡ് മഴയാണ് ലഭിച്ചത്. ജലസംഭരണികൾ തകർന്നതോടെ ജനങ്ങൾ വീടുകളിലും കെട്ടിടങ്ങളിലും കുടുങ്ങി. ഗുയ്ഗാംഗിലെ ഒരു മൃഗശാലയിൽനിന്ന് രണ്ടു സീബ്രകളെയടക്കം നൂറോളം മൃഗങ്ങളെ കാണാതായും റിപ്പോർട്ടുണ്ട്.
തായ്വാന്റെ കിഴക്കൻ തീരത്തു രൂപപ്പെട്ട ചുഴലിക്കാറ്റിനെത്തുടർന്ന് ചൈനയുടെ ഫുജിയാൻ, ഷേജിയാംഗ് മേഖലകളിൽ മണ്ണിടിച്ചിലുണ്ടാകുമെന്നും കണക്കുകൂട്ടുന്നുണ്ട്.
International
ബെയ്ജിംഗ്: ചൈനയിൽ മുപ്പത് വർഷത്തിനിടെ 220 കോടി യുവാൻ കൈക്കൂലി വാങ്ങിയ മുൻ സർക്കാർ ഉദ്യോഗസ്ഥന് വധശിക്ഷ.
കിഴക്കൻ ചൈനയിലെ നാന്ജിംഗ് സിറ്റിയുടെ ഇക്കണോമിക് സോണ് മുന് വൈസ് ഡയറക്ടറായ യാംഗ് യുലിനെയാണ് കോടതി ശിക്ഷിച്ചത്.
ഇയാൾ ജോലി ചെയ്ത 1993 മുതൽ 2023 വരെയുള്ള കാലയളവിൽ 325 ദശലക്ഷം യുഎസ് ഡോളർ കൈക്കൂലിയായി സമ്പാദിച്ചെന്നാണ് കോടതി കണ്ടെത്തിയത്.
Tech
യുഎസും ചൈനയും തമ്മിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തർക്കങ്ങൾ മുറുകുന്നതിനിടയിൽ, ചൈനീസ് ടെക് ഭീമന്മാരായ അലിബാബ തങ്ങളുടെ ജീവനക്കാർക്ക് ക്ലോഡ് കോഡ് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നു. ജൂലൈ 10 മുതൽ ഈ നിരോധനം പ്രാബല്യത്തിൽ വരും.
ആന്ത്രോപിക് കമ്പനിയുടെ ജനപ്രിയ എഐ പ്രോഗ്രാമിംഗ് ടൂളായ ക്ലോഡ് കോഡിനെ ഉയർന്ന സുരക്ഷാസാധ്യതയുള്ള സോഫ്റ്റ്വെയറുകളുടെ പട്ടികയിലാണ് അലിബാബ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് പകരമായി കമ്പനിയുടെ സ്വന്തം എഐ കോഡിംഗ് ടൂളായ ക്വോഡർ ഉപയോഗിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ചൈനീസ് കമ്പനികൾക്കും അവരുടെ വിദേശ അനുബന്ധ സ്ഥാപനങ്ങൾക്കും തങ്ങളുടെ എഐ ടൂളുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ആന്ത്രോപിക് നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു. എങ്കിലും ചില സാങ്കേതിക ലൂപ്പ്ഹോളുകൾ വഴി ചൈനയിലെ ഉപയോക്താക്കൾ ക്ലോഡ് ഉപയോഗിക്കുന്നത് തുടരുകയായിരുന്നു. ഇത് തടയാൻ ആന്ത്രോപിക് രഹസ്യമായി ചില നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, പിന്നീട് കമ്പനി തന്നെ ഇത് പിൻവലിച്ചതായി വ്യക്തമാക്കി.
യുഎസിന്റെ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും കുറഞ്ഞ ചിലവിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന എഐ മോഡലുകളുമായി ചൈനീസ് കമ്പനികൾ വിപണിയിൽ മുന്നേറുകയാണ്. കഴിഞ്ഞ മാസം ബീജിംഗ് ആസ്ഥാനമായുള്ള ഇസഡ്.എഐ എന്ന സ്റ്റാർട്ടപ്പ് പുറത്തിറക്കിയ 'GLM-5.2' എന്ന മോഡൽ കോഡിംഗ് രംഗത്ത് സിലിക്കൺ വാലിയെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പടിഞ്ഞാറൻ രാജ്യങ്ങളിലെ വമ്പൻ എഐ മോഡലുകളോട് കിടപിടിക്കുന്ന പ്രകടനമാണ് ഇത് കാഴ്ചവെക്കുന്നത്.
ക്ലോഡ് ഫാബിൾ 5 , മൈത്തോസ് 5 തുടങ്ങിയ അത്യാധുനിക എഐ മോഡലുകൾക്ക് മേൽ യുഎസ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിയന്ത്രണങ്ങൾ അടുത്തിടെ നീക്കിയതായും ആന്ത്രോപിക് അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ യുഎസും ചൈനയും തമ്മിലുള്ള എഐ സാങ്കേതിക യുദ്ധം കൂടുതൽ ശക്തമാകുമെന്നാണ് ഈ നീക്കങ്ങൾ സൂചിപ്പിക്കുന്നത്.
Tech
റോബോട്ടിക്സ് കമ്പനിയായ യുബിടെക് പുതിയ ഹ്യൂമനോയിഡ് റോബോട്ട് പുറത്തിറക്കി. വ്യവസായ മേഖലയിലെ ഓട്ടോമേഷന് അപ്പുറം സാധാരണ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ റോബോട്ടിനെ വികസിപ്പിച്ചിരിക്കുന്നത്. 'യു1' എന്ന് പേരിട്ടിരിക്കുന്ന ഈ ഹ്യൂമനോയിഡ് റോബോട്ട് പരമ്പര, വീടുകളിലും പ്രായമായവരുടെ പരിചരണത്തിനും പ്രീമിയം സർവീസ് മേഖലകൾക്കും അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഫാക്ടറി ആവശ്യങ്ങൾക്ക് പുറമെ, റോബോട്ടിക്സ് കമ്പനികൾ ഉപഭോക്തൃ വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഗോള പ്രവണതയുടെ ഭാഗമായാണ് ഷെൻഷെൻ ആസ്ഥാനമായുള്ള യുബിടെക്കിന്റെ ഈ പുതിയ നീക്കം. ലൈറ്റ്, പ്രോ , അൾട്രാ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ യു1 ലഭ്യമാകും. ഇതിന്റെ വില 119,800 യുവാൻ (ഏകദേശം 17,650 ഡോളർ) മുതൽ 990,000 യുവാൻ (ഏകദേശം 138,000 ഡോളർ) വരെയാണ്. പുരുഷൻ, സ്ത്രീ രൂപങ്ങളിൽ ലഭ്യമാകുന്ന റോബോട്ടുകൾക്ക് യഥാക്രമം 183 സെന്റീമിറ്ററും 168 സെന്റീമീറ്ററും ഉയരമുണ്ട്.
88 സെർവോ ജോയിന്റുകളും സിലിക്കൺ പുറംഭാഗവുമുള്ള ഈ റോബോട്ടുകളിൽ റോക്ക്ചിപ്പിന്റെ ആർകെ3588 പ്രൊസസ്സറിലാണ് ഇമോഷണൽ എഐ സിസ്റ്റം പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ക്ലൗഡിൽ സൂക്ഷിക്കുന്നതിന് പകരം ഡിവൈസിൽ തന്നെ ലോക്കലായി സൂക്ഷിക്കുന്നു എന്നതിനാൽ സ്വകാര്യത കൂടുതൽ സുരക്ഷിതമായിരിക്കും.
സംഭാഷണം, കണ്ണ് ചിമ്മിയുള്ള ആശയവിനിമയം , വൈകാരികമായ ഇടപെടലുകൾ എന്നിവയിലൂടെ മനുഷ്യരുമായി സാമൂഹിക ബന്ധം സ്ഥാപിക്കാൻ ഈ റോബോട്ടിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മനുഷ്യന്റെ 20ലധികം വികാരങ്ങളെ 90 ശതമാനത്തിലധികം കൃത്യതയോടെ തിരിച്ചറിയാൻ ഇതിന് കഴിയുമെന്നാണ് യുബിടെക് പറയുന്നത്. എങ്കിലും യഥാർഥ സാഹചര്യങ്ങളിൽ ഈ അവകാശവാദം ഇതുവരെ സ്വതന്ത്രമായി പരിശോധിക്കപ്പെട്ടിട്ടില്ല.
നിലവിൽ ഫാക്ടറികളിലും ലോജിസ്റ്റിക്സ് മേഖലയിലും ഉപയോഗിക്കുന്ന റോബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, വീടുകളിലും കെയർ സെന്ററുകളിലും കുട്ടികൾക്കും പ്രായമായവർക്കും വളർത്തുമൃഗങ്ങൾക്കും ഒപ്പം സുരക്ഷിതമായി പ്രവർത്തിക്കാൻ യു1 റോബോട്ടുകൾക്ക് കഴിയും.
ലോഞ്ച് ചെയ്ത ഉടൻ തന്നെ യു1 സീരീസിനായി 13,000-ത്തിലധികം ഓർഡറുകൾ ലഭിച്ചതായി യുബിടെക് സ്ഥാപകനും സിഇഒയുമായ സൂ ജിയാൻ അറിയിച്ചു. പ്രീ ഓർഡറുകൾക്കായി ജൂലൈ 15 വരെ 3,000 യുവാൻ റീഫണ്ടബിൾ ഡിപ്പോസിറ്റ് നൽകി ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാം.
ചൈനയിലെ ഹ്യൂമനോയിഡ് റോബോട്ട് വിപണി അതിവേഗം വളരുകയാണെന്നാണ് മോർഗൻ സ്റ്റാൻലിയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻപ് കണക്കാക്കിയ 28,000 യൂണിറ്റുകളിൽ നിന്ന് 2026ഓടെ ചൈനയിലെ ഹ്യൂമനോയിഡ് റോബോട്ട് ഷിപ്പ്മെന്റ് 50,000 യൂണിറ്റായി ഉയരുമെന്നും 2030ഓടെ ഇത് പ്രതിവർഷം 446,000 യൂണിറ്റുകളിൽ എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
National
ന്യൂഡൽഹി: ബംഗ്ലാദേശിലെ തന്ത്രപ്രധാന തുറമുഖമായ മോംഗ്ലയിൽ പ്രത്യേക സാമ്പത്തികമേഖല വികസിപ്പിക്കാനുള്ള കരാറിൽ ചൈനയുമായി കൈകോർത്ത് ബംഗ്ലാദേശ്. നേരത്തേ ഇന്ത്യക്കു നീക്കിവച്ചിരുന്ന പദ്ധതിയാണ് ബംഗ്ലാദേശ് പുതിയ കരാറിലൂടെ ചൈനയിലെ ഒരു പൊതുമേഖലാ കമ്പനിക്കു നൽകുന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ചൈനാ സന്ദർശനത്തിനിടെയുള്ള കരാർ പ്രഖ്യാപനം നയതന്ത്രപരമായും സാമ്പത്തികമായും ഇന്ത്യക്കു തിരിച്ചടിയാണ്.
കോൽക്കത്തയിൽനിന്ന് 188 കിലോമീറ്റർ മാത്രം അകലെയായുള്ള മോംഗ്ല തുറമുഖത്തിൽ ഇന്ത്യൻ സാമ്പത്തികമേഖല വികസിപ്പിക്കാൻ ബംഗ്ലാദേശുമായി ഇന്ത്യ 2015ൽ ധാരണയായതാണ്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി കടൽമാർഗം ബന്ധപ്പെടാൻ സഹായിക്കുന്ന മോംഗ്ല തുറമുഖത്തിൽ സാമ്പത്തികമേഖല വികസിപ്പിക്കുന്നതിലൂടെ ബംഗ്ലാദേശുമായുള്ള ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്താമെന്ന് ഇന്ത്യ കണക്കുകൂട്ടിയിരുന്നു.
പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ സാമ്പത്തികസഹായത്താൽ മോംഗ്ല തുറമുഖത്തിനും ബംഗ്ലാദേശിലെ പ്രധാന നഗരമായ ഖുൽനയ്ക്കുമിടയിൽ ഒരു പുതിയ റെയിൽവേ ലൈനും ഇരുരാജ്യങ്ങളും ചേർന്നു നിർമിച്ചിരുന്നു. ഇന്ത്യയുടെ എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യൻ വൻകരയുമായി ബന്ധിപ്പിക്കുന്ന ഏക കരമാർഗം നിലവിൽ സിലിഗുരി ഇടനാഴി മാത്രമായതിനാൽ ബംഗ്ലാദേശിലെ സുപ്രധാന തുറമുഖത്തിൽ സാന്നിധ്യമുണ്ടാക്കുന്നത് ഇന്ത്യക്ക് നേട്ടമാകുമായിരുന്നു.
മോംഗ്ലയിലെ ഭൂമി വികസിപ്പിക്കാൻ 2018ൽ ഹീരാനന്ദാനി ഗ്രൂപ്പിനെ മോദിസർക്കാർ തെരഞ്ഞെടുത്ത് 2022ൽ ധാരണാപത്രത്തിൽ ഒപ്പുവച്ചെങ്കിലും കരാറിൽ പറഞ്ഞിരിക്കുന്നതുപോലെ രണ്ടു വർഷത്തിനുള്ളിൽ പണി ആരംഭിക്കാൻ ഇന്ത്യൻ കമ്പനിക്കു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ 2025ൽ ഇന്ത്യയെ കരാറിൽനിന്ന് ഡീ ലിസ്റ്റ് ചെയ്തിരുന്നു. 2024ൽ ബംഗ്ലാദേശ് ഭരണകൂടത്തിനെ അട്ടിമറിച്ച ആഭ്യന്തരവിപ്ലവത്തിനും അതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങൾക്കും ഇടയിലായിരുന്നു ഇത്.
താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റതിനുശേഷവും ഇന്ത്യയുമായി അവർക്ക് അത്ര നല്ല ബന്ധമല്ലെന്ന സൂചനകൾ നൽകുന്നതാണ് ചൈന ബംഗ്ലാദേശുമായി കൂടുതൽ അടുക്കുകയാണെന്ന വസ്തുത. റിപ്പോർട്ടുകളനുസരിച്ച് മോംഗ്ല തുറമുഖത്തിൽ ടെലികമ്യൂണിക്കേഷൻസും ഇലക്ട്രോണിക്സും ഉൾപ്പെടെയുള്ള മേഖലകളിലെ ഉത്പാദനകേന്ദ്രങ്ങൾ നിർമിക്കാനാണു ചൈന പദ്ധതിയിടുന്നത്.
ഫലത്തിൽ, ബംഗാൾ കടലിടുക്കിനടുത്ത തന്ത്രപ്രധാന മേഖലയിൽ ചൈന വാണിജ്യപരമായും നയതന്ത്രപരമായും സ്വാധീനമുറപ്പിക്കുന്നത് ഇന്ത്യക്കു വെല്ലുവിളിയാണ്. ദക്ഷിണേഷ്യൻ തുറമുഖങ്ങളിൽ വൻ നിക്ഷേപങ്ങൾ നടത്തി ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യമുറപ്പിക്കാൻ ശ്രമിക്കുന്ന ചൈനയ്ക്ക് മോംഗ്ല തുറമുഖത്തിലെ പുതിയ കരാറും ഊർജമാകും.
Tech
ബീജിംഗ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്ററുകൾക്കായി പുനരുപയോഗ ഊർജ്ജം വൻതോതിൽ പ്രയോജനപ്പെടുത്താനുള്ള ചൈനയുടെ ശ്രമങ്ങൾ കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. ഡാറ്റാ സെന്ററുകളുടെ ഉയർന്ന വൈദ്യുതി ആവശ്യകത കൃത്യമായി പ്രവചിക്കാനുള്ള ബുദ്ധിമുട്ടും, അധിക ബാധ്യത ഏറ്റെടുക്കാൻ ഗ്രിഡ് ഓപ്പറേറ്റർമാർ മടിക്കുന്നതുമാണ് പദ്ധതിക്ക് തടസ്സമാകുന്നത്.
എഐ അധിഷ്ഠിത ഡാറ്റാ സെന്ററുകൾക്ക് തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കുന്നത് ചൈന തന്ത്രപ്രധാനമായ മുൻഗണനയായിട്ടാണ് കാണുന്നത്. ഈ വർഷമാദ്യം പുറത്തിറക്കിയ ചൈനയുടെ 2026ലെ ഗവൺമെന്റ് വർക്ക് റിപ്പോർട്ടിൽ കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചറും പവർ സപ്ലൈ ശൃംഖലകളും തമ്മിലുള്ള ശക്തമായ സംയോജനം ഉറപ്പാക്കുമെന്ന് രാജ്യം പ്രഖ്യാപിച്ചിരുന്നു.
ഈ പദ്ധതിയുടെ ഭാഗമായി, അതിവേഗം വളരുന്ന ഡാറ്റാ സെന്റർ വ്യവസായത്തിലേക്ക് നേരിട്ട് ഹരിത വൈദ്യുതി എത്തിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. 2023ൽ ഈ മേഖലയിലെ ആകെ ഊർജ്ജ ഉപഭോഗത്തിന്റെ 11 ശതമാനം മാത്രമായിരുന്ന പുനരുപയോഗ ഊർജ്ജത്തിന്റെ പങ്ക്, 2030ഓടെ 80 ശതമാനമായി (നാലിൽ അഞ്ച് ഭാഗം) ഉയർത്താനാണ് ചൈന ലക്ഷ്യമിടുന്നത്.
ചൈനീസ് പവർ കമ്പനിയായ സ്റ്റേറ്റ് പവർ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷന്റെ ഡയറക്ടർ പെയ് ഷാൻപെങ് വ്യക്തമാക്കിയതനുസരിച്ച്, 2026നും 2030നും ഇടയിൽ ചൈനയിലെ ഡാറ്റാ സെന്ററുകളിൽ നിന്നുള്ള വൈദ്യുതി ആവശ്യകത 300 ബില്യൺ മുതൽ 500 ബില്യൺ കിലോവാട്ട് അവർ വരെ വർദ്ധിക്കും. ഇത് ഈ കാലയളവിലെ ആകെ വൈദ്യുതി ആവശ്യകതയുടെ 18 ശതമാനത്തോളം വരും. ഈ കണക്കിന്റെ ഏറ്റവും കുറഞ്ഞ പരിധി പോലും യുകെയുടെ മൊത്തം വാർഷിക വൈദ്യുതി ഉപഭോഗത്തിന് തുല്യമാണ് എന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.
എന്നാൽ, പരമ്പരാഗത വ്യവസായങ്ങളായ അലുമിനിയം സ്മെൽറ്റിംഗ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ, ഡാറ്റാ സെന്ററുകളുടെ വൈദ്യുതി ആവശ്യകതയിലെ വ്യതിയാനങ്ങൾ മുൻകൂട്ടി കാണാൻ പ്രയാസമാണ്. ഇത് ഹരിതോർജ്ജ ദാതാക്കൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
"ഡാറ്റാ സെന്ററുകൾക്ക് അവരുടെ വൈദ്യുതി ഉപഭോഗം എളുപ്പത്തിൽ ക്രമീകരിക്കാൻ കഴിയില്ല. ജിപിയു പോലുള്ള ഉപകരണങ്ങൾ വളരെ ചിലവേറിയതായതിനാൽ, വാങ്ങിക്കഴിഞ്ഞാൽ അവ പരമാവധി വേഗത്തിലും തീവ്രതയിലും ഉപയോഗിക്കാനാണ് ഓപ്പറേറ്റർമാർ താത്പ്പര്യപ്പെടുന്നത്," പെയ് ഷാൻപെങ് വ്യക്തമാക്കി. വൈദ്യുതി ചെലവ് കുറയ്ക്കുന്നതിനേക്കാൾ ഉപരിയായി കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, ഡാറ്റാ സെന്ററുകളിലേക്ക് നേരിട്ടുള്ള ഹരിതോർജ്ജ ശൃംഖലകൾ സ്ഥാപിക്കുന്നത് ഗ്രിഡ് ഓപ്പറേറ്റർമാരുടെ ഭാഗത്തുനിന്നും കടുത്ത എതിർപ്പിന് കാരണമാകുന്നുണ്ട്. ഇത്തരം നെറ്റ്വർക്കുകൾ വരുന്നത് തങ്ങളുടെ വൈദ്യുതി വിപണിയെ ബാധിക്കുമെന്നും, അടിസ്ഥാന സൗകര്യ വികസനത്തിനായി നടത്തിയ വൻ നിക്ഷേപങ്ങൾ തിരിച്ചുപിടിക്കാൻ പ്രയാസമാകുമെന്ന ആശങ്കയിലാണ്.
എഐ ആവശ്യങ്ങൾക്കായി ഡാറ്റാ സെന്ററുകൾ അതിവേഗം സ്ഥാപിക്കുന്നത് ചൈനയിലെ പല ഭാഗങ്ങളിലും നിലവിൽ തന്നെ പവർ ഗ്രിഡുകൾക്ക് വലിയ ഭാരമായി മാറിയിട്ടുണ്ട്. ഡാറ്റാ സെന്ററുകളിലെ വൈദ്യുതി ഉപഭോഗത്തിന്റെ 15 ശതമാനമെങ്കിലും സമയബന്ധിതമായി ക്രമീകരിക്കാൻ കഴിഞ്ഞാൽ, അടുത്ത 3 മുതൽ 5 വർഷത്തിനുള്ളിൽ ഗ്രിഡുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സമ്മർദ്ദം ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് സ്റ്റേറ്റ് ഗ്രിഡ് ജിബെയ് ഇലക്ട്രിക് പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ വാങ് സെലിൻ അഭിപ്രായപ്പെട്ടു.
International
ബെയ്ജിംഗ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ക്വിൻഹായി പ്രവിശ്യയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പം അനുഭവപ്പെട്ടു. ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു.
ഇന്തോനേഷ്യയിലെ സെൻട്രൽ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ പാലുവിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പവും തുടർചലനങ്ങളും അനുഭവപ്പെട്ടു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
International
ബെയ്ജിംഗ്: ചൈനയിൽ വീണ്ടും ഖനിയപകടം. തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിൽ ഖനിക്കുള്ളിലെ തുരങ്കം ഇടിഞ്ഞ് അഞ്ചു പേർ മരിക്കുകയും ഒരാൾക്കു പരിക്കേൽക്കുകയും ചെയ്തു.
നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന ഖനിയാണിത്. എന്താണ് ഇവിടെ ഖനനം ചെയ്തിരുന്നതെന്ന് റിപ്പോർട്ടുകളിൽ വ്യക്തമല്ല.
ചൈനയിലെ ഏറ്റവും വലിയ ഖനിദുരന്തമുണ്ടായ ദിവസങ്ങൾക്കകമാണ് ഈ സംഭവം. മേയ് 22ന് വടക്കൻ ചൈനയിലെ ഷാംഗ്ഷി പ്രവിശ്യയിൽ കൽക്കരി ഖനിയിലുണ്ടായ വാതക സ്ഫോടനത്തിൽ 82 പേർ മരിച്ചിരുന്നു. രണ്ടു പേരെ കാണാതായി. 128 പേർക്കു പരിക്കേറ്റു.
National
ന്യൂഡൽഹി: ചൈനയും പാക്കിസ്ഥാനും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലെ ജമ്മു കശ്മീരിനെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് ശക്തമായ മറുപടിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ജമ്മു കാശ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങൾ എക്കാലത്തും ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇതിൽ ഇടപെടാൻ മറ്റൊരു രാജ്യത്തിനും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ ചൈന സന്ദർശനത്തിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. കശ്മീർ പ്രശ്നം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ, ഉഭയകക്ഷി കരാറുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പരിഹരിക്കണമെന്നായിരുന്നു പ്രസ്താവന. ഇരുരാജ്യങ്ങളുടെയും വികസന പദ്ധതികളും കരാറുകളും പ്രസ്താവനയുടെ ഭാഗമായിരുന്നു.
ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള ‘അതിർത്തി കടന്നുള്ള ജലവിഭവ സഹകരണ’ത്തെക്കുറിച്ചുള്ള പ്രസ്താവനയിലെ പരാമർശങ്ങളെയും ഇന്ത്യ തള്ളി. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി പങ്കിടാത്തതിനാൽ 'അതിർത്തി കടന്നുള്ള ജലവിഭവ സഹകരണം' എന്ന ചോദ്യമേ ഉദിക്കുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള 1963ലെ അതിർത്തി കരാർ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല. പാക്കിസ്ഥാൻ - ചൈന സാമ്പത്തിക ഇടനാഴി പദ്ധതിയെ അംഗീകരിക്കുന്നില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
International
ഹവാന: കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും നേരിടുന്ന ക്യൂബയ്ക്ക് ആശ്വാസവുമായി ചൈനയുടെ സഹായം. ചൈന സൗജന്യമായി നൽകിയ 15,000 ടൺ അരി അടങ്ങുന്ന ആദ്യ കപ്പൽ ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ തുറമുഖത്ത് എത്തിച്ചേർന്നു. ക്യൂബയ്ക്കായി ചൈന വാഗ്ദാനം ചെയ്ത ആകെ 60,000 ടൺ അരിയുടെ ആദ്യ ഗഡുവാണിത്.
അടുത്ത കാലത്തായി ചൈന ക്യൂബയ്ക്ക് നൽകുന്ന ഏറ്റവും വലിയ ഭക്ഷ്യസഹായമാണിതെന്ന് ക്യൂബയിലെ ചൈനീസ് അംബാസഡർ ഹുവ സിൻ വ്യക്തമാക്കി. ഈ കാരുണ്യപ്രവർത്തി രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്കും ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തിച്ചേരുമെന്നും നിർണായക നിമിഷങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാകുകയാണെന്നും ക്യൂബൻ പ്രസിഡന്റ് മിഗേൽ ഡിയാസ് കാനൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ജനുവരിയിൽ യുഎസ് പുറത്താക്കിയതിനെത്തുടർന്ന് വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിലച്ചതും യുഎസ് ഉപരോധങ്ങളും കാരണം ക്യൂബൻ സമ്പദ്വ്യവസ്ഥ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കടുത്ത വൈദ്യുതി മുടക്കവും എണ്ണക്കമ്മിയും നേരിടുന്ന ദ്വീപ് രാഷ്ട്രത്തിന് ചൈനയുടെ ഈ സഹായം താത്കാലിക ആശ്വാസം നൽകുമെന്നാണ് കരുതുന്നത്.
International
ബെയ്ജിംഗ്: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും ബെയ്ജിംഗിൽ നടത്തിയ കൂടിക്കാഴ്ചയിൽ രാജ്യങ്ങൾ തമ്മിൽ തന്ത്രപ്രധാന പങ്കാളിത്തം വർധിപ്പിക്കാനും ബഹുധ്രുവ ലോകക്രമം പ്രോത്സാഹിപ്പിക്കാനും നിർദേശിക്കുന്ന പ്രഖ്യാപനത്തിൽ ഒപ്പുവച്ചു.
വാണിജ്യം, സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട ഇരുപതോളം കരാറുകൾക്കും ധാരണയായി. ഇരുപതോളം മറ്റു കരാറുകളും ഒപ്പുവയ്ക്കുമെന്നാണു ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്.
അതേസമയം, റഷ്യയിൽനിന്ന് ചൈനയിൽ പ്രകൃതിവാതകം എത്തിക്കാൻ രണ്ടാമതൊരു പൈപ്പ്ലൈൻ സ്ഥാപിക്കുന്നതു സംബന്ധിച്ച തീരുമാനം ഉണ്ടായില്ലെന്നതു ശ്രദ്ധേയമായി. പ്രതിവർഷം 5000 കോടി ചതുരശ്രമീറ്റർ വാതകം ചൈനയ്ക്കു ലഭിക്കുന്ന ‘പവർ ഓഫ് സൈബീരിയ 2’ പദ്ധതിക്കായുള്ള ചർച്ചകൾ ഒരു പതിറ്റാണ്ടു മുന്പ് ആരംഭിച്ചതാണ്.
പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പൊതുധാരണയിലെത്തിയെന്നാണ് റഷ്യൻ വൃത്തങ്ങൾ പറഞ്ഞത്. എന്നാൽ, വാതകവില സംബന്ധിച്ച കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടെന്നും ചർച്ചകൾ വർഷങ്ങൾ നീളാമെന്നും നിരീക്ഷകർ പറഞ്ഞു.
ചൈനയും റഷ്യയും ദീർഘകാല പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു പുടിനോടു ഷി പറഞ്ഞതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചൈനയ്ക്ക് ഊർജവിഭവങ്ങൾ സ്ഥിരതയോടെ നല്കാൻ റഷ്യക്കു കഴിയുമെന്ന് പുടിൻ പറഞ്ഞു.
International
ബർലിൻ: ചൈനയ്ക്കുവേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ ദന്പതികളെ ജർമൻ പോലീസ് അറസ്റ്റ് ചെയ്തു.
മ്യൂണിക്കിൽ താമസിക്കുന്ന ജർമൻ പൗരത്വമുള്ള സുജെൻ സി, ഭാര്യ ഹുവ എസ് എന്നിവരെയാണു ഫെഡറൽ പോലീസ് അറസ്റ്റ് ചെയ്തത്.
ചൈനീസ് ചാരസംഘടനയ്ക്കുവേണ്ടി ഇരുവരും പ്രവർത്തിച്ചിരുന്നതായി തെളിഞ്ഞെന്നും രാജ്യത്തെ വിവിധ സർവകലാശാലകളിലെയും ഗവേഷണസ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞരുമായി ബന്ധം സ്ഥാപിച്ച് പ്രതിരോധ സാങ്കേതികവിദ്യകൾ സ്വായത്തമാക്കാൻ ഇരുവരും ശ്രമിച്ചിരുന്നുവെന്ന് വ്യക്തമായതായും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
International
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്നും നാളെയുമായി ചൈന സന്ദർശിക്കും.
അമേരിക്കൻ പ്രസിഡന്റ് ട്രംപ് ചൈനാ സന്ദർശിച്ച് ഒരാഴ്ച തികയും മുന്പാണു പുടിനെത്തുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
International
ബെയ്ജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുവാംഗ്ഷിയിലുണ്ടായ ഭൂകന്പത്തിൽ രണ്ടു പേർ മരിച്ചു.
പരിക്കേറ്റ നാലു പേരെ ആശുപത്രിയിലാക്കിയെങ്കിലും ആരുടെയും നില ഗുരുതരമല്ല. ഇന്നലെ പുലർച്ചെയുണ്ടായ ഭൂകന്പം റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി.
13 കെട്ടിടങ്ങൾ നിലംപൊത്തി. ലിയുഷൗ നഗരത്തിലെ 7,000 പേരെ ഒഴിപ്പിച്ചുമാറ്റി.
International
വാഷിംഗ്ടൺ ഡിസി: ബെയ്ജിംഗ് സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിന് മുൻപ് ചൈനീസ് അധികൃതർ നൽകിയ സമ്മാനങ്ങളും സ്മരണികകളും ഉൾപ്പെടെ ചവറ്റുകുട്ടയിൽ എറിഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ചാരപ്രവർത്തനം ഭയന്നാണ് ട്രംപും ഒപ്പമുണ്ടായിരുന്നു യുഎസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും എയർഫോഴ്സ് വൺ വിമാനത്തിൽ കയറുന്നതിന് മുൻപ് സമ്മാനങ്ങളും സ്മരണികകളും ഉൾപ്പെടെയുള്ളവ ഉപേക്ഷിച്ചത്. സുരക്ഷ മുൻകരുതലിന്റെ ഭാഗമായാണ് നടപടി.
യുഎസും ചൈനയും തമ്മിൽ നിലനിൽക്കുന്ന ആഴത്തിലുള്ള അവിശ്വാസമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ രണ്ട് ദിവസത്തെ ഉന്നതതല ബെയ്ജിംഗ് സന്ദർശനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഈ നീക്കമുണ്ടായത്.
ബെയ്ജിംഗിലെ വിമാനത്താവളത്തിൽനിന്നും വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ്, വിമാനത്തിന്റെ പടവുകൾക്ക് സമീപം വച്ചിരുന്ന ചവറ്റുകുട്ടയിലേക്കാണ് ഈ സാധനങ്ങളെല്ലാം നിക്ഷേപിച്ചതെന്ന് ഒരു മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്തു.
ചൈനീസ് അധികൃതർ നൽകിയ ഫോണുകൾ, ബാഡ്ജുകൾ, പിന്നുകൾ, ഔദ്യോഗിക സമ്മാനങ്ങൾ, മറ്റ് സ്മരണികകൾ എന്നിവയെല്ലാം ഉപേക്ഷിച്ചു. ചൈനയിൽ നിന്നുള്ള ഒരു സാധനവും വിമാനത്തിൽ കയറ്റാൻ അനുവദിക്കില്ലെന്ന കർശന നിർദ്ദേശമാണ് പ്രതിനിധി സംഘത്തിന് നൽകിയിരുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റിന്റെ ലേഖിക എക്സിൽ കുറിച്ചു.
ഈ സുരക്ഷാ മുൻകരുതലുകൾ യാത്രയ്ക്ക് മുൻപ് തന്നെ ആരംഭിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചൈനയിലേക്ക് തിരിക്കും മുൻപ് തന്നെ പ്രതിനിധി സംഘത്തിലെ അംഗങ്ങൾ തങ്ങളുടെ വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം അമേരിക്കയിൽ തന്നെ വച്ചിട്ടാണ് പുറപ്പെട്ടത്. യാത്രയിലുടനീളം ആശയവിനിമയത്തിനായി താൽക്കാലികമായി ഉപയോഗിക്കാവുന്ന ഫോണുകൾ മാത്രമാണ് സംഘം ഉപയോഗിച്ചിരുന്നത്.
International
ബെയ്ജിംഗ്: മൂന്നു ദിവസത്തെ ചൈനാ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഷിംഗ്ടണിലേക്ക് മടങ്ങി. ഇരു രാജ്യങ്ങളും തമ്മിൽ മികച്ച വ്യാപാരക്കരാറുകൾ യാഥാർഥ്യമായെന്ന് ട്രംപ് പറഞ്ഞു. അവിശ്വസനീയമായ സന്ദർശനമാണ് പൂർത്തിയാക്കിയതെന്നു പറഞ്ഞ ട്രംപ്, കരാറുകൾ സംബന്ധിച്ച് വിശദാംശങ്ങൾ നൽകാൻ തയാറായില്ല.
വിമാനങ്ങൾ, കാർഷികോത്പന്നങ്ങൾ, ഇന്ധനം തുടങ്ങിയവ കൂടുതലായും അമേരിക്കയിൽനിന്നും വാങ്ങാൻ ചൈന സമ്മതിച്ചിട്ടുണ്ട്. യുഎസ്-ചൈന വ്യാപാര, നിക്ഷേപ സഹകരണം ഏകോപിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഷി ചിൻപിംഗുമായുള്ള വ്യക്തിപരമായ ബന്ധം ശക്തമായെന്നും അദ്ദേഹം പറഞ്ഞു. തായ്വാൻ വിഷയത്തിൽ ട്രംപ് ചൈനയ്ക്കു വഴങ്ങിയതായാണ് കരുതുന്നത്. തായ്വാന് ആയുധങ്ങൾ വിൽക്കുന്ന നടപടികളുമായി മുന്നോട്ടു പോകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. വില്പന സംബന്ധിച്ച് തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ തീരുമാനം എടുക്കുമെന്നും കൂട്ടിച്ചേർത്തു.
റിപ്പബ്ലിക്കൻ ഭരണകൂടം വിൽപനയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളായിട്ടില്ല. തായ്വാന്റെ സ്വാതന്ത്ര്യത്തെ എതിർക്കുന്നുവെന്നു ഷി തന്നോട് പറഞ്ഞതായി ട്രംപ് അറിയിച്ചു. “അദ്ദേഹം പറയുന്നത് കേട്ടു. പക്ഷേ, ഒരു അഭിപ്രായവും പറഞ്ഞില്ല’’ ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപുമായുള്ള കൂടിക്കാഴ്ച ചരിത്രപരമെന്നാണു ചൈനീസ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ലായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിരമായ സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ നിലനിർത്തുക, വിവിധ മേഖലകളിൽ പ്രായോഗിക സഹകരണം വികസിപ്പിക്കുക, ആശങ്കകൾ ശരിയായി പരിഹരിക്കുക എന്നിവയിൽ പൊതുധാരണയിൽ എത്തിയിട്ടുണ്ടെന്നും ഷി കൂട്ടിച്ചേർത്തു.
ഇറേനിയൻ സംഘർഷവും ഹോർമുസ് കടലിടുക്കും ചർച്ചയുടെ ഭാഗമായി. ഇറാന് സൈനിക ഉപകരണങ്ങൾ നൽകില്ലെന്ന് ഷി സ്വകാര്യമായി ഉറപ്പുനൽകിയതായി ട്രംപ് പിന്നീട് ഫോക്സ് ന്യൂസിനോടു പറഞ്ഞു.
എന്നാൽ ബെയ്ജിംഗ് ഇത് സ്ഥിരീകരിച്ചിട്ടില്ല. സന്ദർശനം വിജയകരമായിരുന്നെന്ന് ഇരുനേതാക്കളും അവകാശപ്പെട്ടെങ്കിലും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നിലും കരാർ പ്രഖ്യാപനമുണ്ടായില്ല.
International
വാഷിംഗ്ടൺ: ചൈനയുമായി ഒരു സൈനിക പോരാട്ടമുണ്ടായാൽ തായ്വാനെ സംരക്ഷിക്കാൻ അമേരിക്ക മുന്നോട്ടുവരുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈന സന്ദർശനത്തിന് ശേഷം ഔദ്യോഗിക വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന് നേർക്ക് ഈ ചോദ്യം ഉയർന്നത്. ട്രംപിന്റെ ഈ പ്രതികരണത്തിന്റെ വീഡിയോ നിലവിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം ഈ വിഷയം ഉന്നയിച്ചിരുന്നതായും ട്രംപ് വെളിപ്പെടുത്തി. ട്രംപിന്റെ പുതിയ പരാമർശത്തോടെ തായ്വാൻ വിഷയത്തിൽ വാഷിംഗ്ടൺ കാലങ്ങളായി തുടരുന്ന 'തന്ത്രപരമായ അവ്യക്തത' എന്ന നയം വീണ്ടും ആഗോളതലത്തിൽ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ചൈനീസ് അധിനിവേശമുണ്ടായാൽ തായ്വാന് അമേരിക്ക സൈനിക സുരക്ഷ നൽകുമോ എന്ന മാധ്യമങ്ങളുടെ നേരിട്ടുള്ള ചോദ്യത്തിന്, താൻ തന്റെ തന്ത്രങ്ങൾ മുൻകൂട്ടി വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന രീതിയിലാണ് ട്രംപ് പ്രതികരിച്ചത്. തന്റെ ചൈന സന്ദർശന വേളയിൽ പ്രസിഡന്റ് ഷി ജിൻപിംഗ് തായ്വാൻ വിഷയം വളരെ ഗൗരവത്തോടെയാണ് സംസാരിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. തായ്വാൻ തങ്ങളുടെ അവിഭാജ്യ ഘടകമാണെന്ന ചൈനയുടെ നിലപാട് ബെയ്ജിംഗ് ആവർത്തിച്ചിട്ടുണ്ട്.
തായ്വാന് ആയുധങ്ങൾ നൽകി സഹായിക്കുന്നുണ്ടെങ്കിലും, ഒരു യുദ്ധമുണ്ടായാൽ നേരിട്ട് സൈന്യത്തെ ഇറക്കി സംരക്ഷിക്കുമോ എന്ന കാര്യത്തിൽ അമേരിക്ക ഇതുവരെ പരസ്യമായ ഉറപ്പുകളൊന്നും നൽകിയിട്ടില്ല. ട്രംപിന്റെ പുതിയ പ്രസ്താവന തായ്വാന്റെ ആശങ്ക വർധിപ്പിക്കുന്നതാണ്.